സർക്കാരിന്റെ തൊഴിൽദാന പദ്ധതി: നവീൻ ബാബുവിന്റെ മകൾക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം

ADM Naveen Babu's daughter: എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് ഉത്തരവ്. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ​വൈകിട്ടാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. ഇനി ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആണ് നിയമനത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത്.

സർക്കാരിന്റെ തൊഴിൽദാന പദ്ധതി: നവീൻ ബാബുവിന്റെ മകൾക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം

Adm Naveen Babu

Updated On: 

23 Jun 2026 | 08:23 PM

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് ഉത്തരവ്. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ​വൈകിട്ടാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. ഇനി ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആണ് നിയമനത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത്. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് മകൾക്ക് ആശ്രിത നിയമനം നൽകണമെന്ന് കാട്ടി മാതാവ് മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഈ അ‌പേക്ഷ പരിഗണിച്ചുകൊണ്ടാണ് സർക്കാർ നടപടി.

കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ പരസ്യമായി എഡിഎമ്മിനെ അ‌ധിക്ഷേപിച്ചതിന് പിന്നാലെ, പള്ളിക്കുന്നിലെ താമസ സ്ഥലത്ത് എഡിഎമ്മിന്റെ മരിച്ച നിലയിൽ ആണ് അ‌ദ്ദേഹത്തെ പിന്നീട് കണ്ടെത്തിയത്.

Also Read: ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തിൽ സർക്കാരിന് ആശ്വാസം; നടപടി ശരിവച്ച് ഹൈക്കോടതി

യാത്രയയപ്പ് യോഗത്തിന് ശേഷം കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു അ‌ന്ന് കലക്ട്രേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്‌സ്പ്രസിന് നാട്ടിലേക്ക് മടങ്ങാൻ നേരത്തെ നവീൻ ബാബു തീരുമാനിച്ചിരുന്നു. എന്നാൽ പുലർച്ചെ ട്രെയിൻ ചെങ്ങന്നൂരിലെത്തിയിട്ടും അ‌ദ്ദേഹത്തെ കാണാഞ്ഞതോടെ ബന്ധുക്കൾ കണ്ണൂരിൽ അ‌ന്വേഷിച്ചു.

തുടർന്ന് അ‌ദ്ദേഹത്തിന്റെ ​ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പരാതി ഉയർന്നതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയ്ക്കെതിരേ കേസെടുത്തിരുന്നു. നിലവിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രം അനുസരിച്ച് പി പി ദിവ്യ മാത്രമാണ് പ്രതി.

നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് പിന്നീട് പുതിയ സർക്കാർ ഈ കേസ് സിബിഐക്ക് വിട്ടിരുന്നു. നിലവിൽ അ‌ന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഈ കേസിൽ സിബിഐ അ‌ന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻ സർക്കാർ അ‌തിനോട് താൽപര്യം കാണിച്ചിരുന്നില്ല. പിന്നീട് കേസ് പുതിയ സർക്കാർ സിബിഐക്ക് വിട്ടപ്പോൾ രാഷ്ട്രീയ പ്രേരിതമാണ് അ‌തെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

English Summary

Order has been issued to give a government job to ADM Naveen Babu’s daughter Niranjana N. Nair. The appointment is in the Food Security Department. The order in this regard was issued by the Revenue Department this evening. The appointment is under the government’s relief employment scheme. Now the Food Security Commissioner will take further steps in the appointment.

Follow Us
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'