Sabarimala: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി
ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. എല്ലാം ഭഗവാന്റെ അനുഗ്രഹമാണെന്നും അയ്യപ്പനെ സേവിക്കാനുള്ള അവസരമായാണ് പുതിയ ചുമതലയെ കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി.....

Areekkara Subrahmanian, Dhamodharan Namboothiri
തിരുവനന്തപുരം: ശബരിമല അയ്യപ്പക്ഷേത്രത്തിലെയും മാളികപ്പുറം ക്ഷേത്രത്തിലെയും മേൽശാന്തിയെ തിരഞ്ഞെടുത്തു. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. ശബരിമലയിൽ മേൽശാന്തിയായി സേവനം ചെയ്യാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായി കാണുന്നു എന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണം നടത്തിയത്.
എല്ലാം ഭഗവാന്റെ അനുഗ്രഹമാണെന്നും അയ്യപ്പനെ സേവിക്കാനുള്ള അവസരമായാണ് പുതിയ ചുമതലയെ കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പയ്യോളി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയാണ് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ഏത് ദാമോദരൻ നമ്പൂതിരി അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തമ്മയുടെയും അനുഗ്രഹമാണ് തനിക്ക് ഈ സേവനം അനുഷ്ഠിക്കാനുള്ള അനുഗ്രഹം ലഭിച്ചതെന്നും അദ്ദേഹവും പ്രതികരിച്ചു.
ALSO READ: ശബരിമല തുലാമാസ പൂജക്കായി നടതുറന്നു
അതേസമയം ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് മണ്ഡല തീർത്ഥാടനകാലത്തെ ഒരുക്കങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനിടെ തുലാമാസ പൂജകൾക്ക് വേണ്ടി ശബരിമലയിലെ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം ശബരിമല സന്നിധാനത്ത് എത്തിയ ദർശനം നടത്തിയിരുന്നു.
മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി രാവിലെ നിലക്കലിലും തുടർന്ന് പമ്പയിലും എത്തി അദ്ദേഹം അവലോകനയോഗം ചേർന്നതിനു ശേഷമാണ് സന്നിധാനത്ത് ദർശനത്തിനായി എത്തിയത്. ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും എന്നും ഈ വരുന്ന തീർത്ഥാടനകാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ENGLISH SUMMARY
The Melshantis for the Sabarimala Ayyappa Temple and the Malikappuram Temple have been selected. Areekkara Subrahmanyan Sankaran Namboothiri has been chosen as the Melshanti for the Sabarimala Ayyappa Temple, while E. Damodaran Namboothiri has been selected as the Melshanti for the Malikappuram Temple. Areekkara Subrahmanyan Sankaran Namboothiri was previously serving as the Melshanti at the Pazhavangadi Temple in Thiruvananthapuram.