ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവം: നേരിട്ടത് ക്രൂര പീഡനം, ദേഹത്ത് 13 മുറിവുകള്‍

Attukal Woman Suicide Case update: ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് ആരതിയും അതുലും വിവാഹിതരാവുന്നത്. ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവങ്ങള്‍ നേരിട്ട ആരതി ഒടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ജീവനൊടുക്കിയ ആരതിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ 13 പാടുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ആരതിയുടെ ആത്മഹത്യ കുറുപ്പും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവം: നേരിട്ടത് ക്രൂര പീഡനം, ദേഹത്ത് 13 മുറിവുകള്‍

പ്രതീകാത്മക ചിത്രം

Updated On: 

28 Jun 2026 | 09:02 AM

തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല സ്വദേശി ആരതിയെയാണ്‌ കഴിഞ്ഞദിവസം ആറ്റുകാല്‍ ചിറമുക്കിലെ വാടകവീട്ടില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് ആരതിയും ഭരതന്നൂര്‍ സ്വദേശിയായ അതുലും വിവാഹിതരാവുന്നത്. ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവങ്ങള്‍ നേരിട്ട ആരതി ഒടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഗിക പീഡന കുറ്റവും ആത്മഹത്യാ പ്രേരണയുമായി ഇയാള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്.

ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനമാണ് ആരതി നേരിട്ടത് എന്ന് വ്യക്തമാക്കുന്ന വിരവരങ്ങളാണ് പോലീസില്‍ നിന്ന് ലഭിക്കുന്നത്. ജീവനൊടുക്കിയ ആരതിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ 13 പാടുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ആരതിയുടെ ആത്മഹത്യ കുറുപ്പും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ആരതിക്ക് സ്ത്രീധനം ആയി നല്‍കിയ സ്വര്‍ണ്ണം വില്‍ക്കുന്നതിന് സംബന്ധിച്ച് പതിവായി വഴക്ക് നടന്നിരുന്നു എന്നും പോലീസ് പറയുന്നു. വ്യാഴാഴ്ചയും ഇവര്‍ തമ്മില്‍ ഈ വിഷയത്തില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു എന്നുമാണ് അനുമാനം.

Also Read: വിവാഹ വാഗ്ദാനം എതിർത്തു; 2 മക്കളുള്ള യുവതിയെ യുവാവ് വെട്ടിക്കൊന്നു

മകളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അതുലിനോട് ആരതിയുടെ അമ്മ വിവരം തിരക്കി. തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി നോക്കുമ്പോള്‍ വാതിലുകള്‍ അടച്ച നിലയില്‍ ആയിരുന്നു, തുടര്‍ന്ന് പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ ആരതിയെ കാണുന്നത്. തുടര്‍ന്ന് ആരതിയുടെ അമ്മയുടെ പരാതിയുടെമേല്‍ അതുലിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതുല്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ആരതി തന്റെ അമ്മയ്ക്ക് വാട്‌സ്ആപ്പ് വഴി അയച്ചു നല്‍കിയിരുന്നു.

അതുലും ആരതിയുമായി ഒന്നരവര്‍ഷം മുന്‍പ് നടന്ന വിവാഹത്തില്‍ 50 പവനോളം സ്വര്‍ണമാണ് സ്ത്രീധനമായി നല്‍കിയിരുന്നത്. ഈ സ്വര്‍ണം അതുല്‍ പണയം വയ്ക്കുകയും ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ട് നിരന്തരം കലഹിക്കുകയും ചെയ്തു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്വര്‍ണം കുറച്ച് വില്‍ക്കുകയും ആ പണം കൊണ്ട് അതുല്‍ വാഹനം വാങ്ങിയെന്നും വിവരമുണ്ട്. അതുലിന് മറ്റു പെണ്‍കുട്ടികളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary

More details have emerged about the case of a woman committing suicide in Attukal. Arathi and Atul got married about a year and a half ago. Relatives had alleged that Arathi had finally committed suicide after facing constant harassment from her husband. Police said that 13 marks of torture were found on the body of Aarti, who committed suicide. Police had also found Arthi’s suicide note earlier.

Follow Us
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ