Yoga Day 2026: യോഗ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു

Yoga Day Celebrations 2026: വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. BEML പാലക്കാട് കോംപ്ലക്സ് എച്ച്ആർ വിഭാഗം മേധാവി സീമ ടി. കെ. ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ നന്ദിപ്രസംഗം നടത്തി. തുടർന്ന് യോഗ പരിശീലകൻ മനോജ്യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലന ക്ലാസും വിവിധ യോഗാസനങ്ങളുടെ പ്രായോഗിക പ്രദർശനവും നടത്തി.

Yoga Day 2026: യോഗ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു

യോ​ഗ പരിശീലനം

Published: 

19 Jun 2026 | 05:18 PM

കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (GVHSS) അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി BEML പാലക്കാട് കോംപ്ലക്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസും യോഗ അഭ്യാസ പ്രദർശനവും സംഘടിപ്പിച്ചു. പരിപാടി BEML പാലക്കാട് കോംപ്ലക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ശേഖർ വി. ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

BEML പാലക്കാട് കോംപ്ലക്സ് എച്ച്ആർ വിഭാഗം മേധാവി സീമ ടി. കെ. ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ നന്ദിപ്രസംഗം നടത്തി. തുടർന്ന് യോഗ പരിശീലകൻ മനോജ്യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലന ക്ലാസും വിവിധ യോഗാസനങ്ങളുടെ പ്രായോഗിക പ്രദർശനവും നടത്തി.

പരിശീലനത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. BEML പിആർഒ അഭിജിത് വി, ജൂനിയർ എക്സിക്യൂട്ടീവ് (ഔദ്യോഗിക ഭാഷ) ശ്രീന എസ്, സ്കൂളിലെ അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനും യോഗയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും പരിപാടി സഹായകമായി.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ