Baby Mia : നാടൊന്നിച്ചു… കുഞ്ഞ് മിയക്ക് ചികിത്സ തുടരാം, മണിക്കൂറുകള്‍ക്കുള്ളില്‍ സമാഹരിച്ചത് 16.5 കോടി

Mia Maria Fund raising success: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച, മൂവാറ്റുപുഴ ആയവന സ്വദേശികളായ ജിനു ജോര്‍ജ്ജ് - നിമ്മി ജോഷി ദമ്പതികളുടെ മകളായ മിയ മരിയയുടെ ചികിത്സയ്ക്കായി നാടൊന്നിച്ചു. ആറ് മാസം പ്രായമുള്ള ഈ കുഞ്ഞിന്റെ ചികിത്സയ്തക്കായി ആരംഭിച്ച ധനസമാഹരണം അതിവേഗത്തില്‍ ലക്ഷ്യത്തില്‍ എത്തി. സുമനസുകള്‍ കൈ കോര്‍ത്തപ്പോള്‍ വെറും 72 മണിക്കൂറുകള്‍ കൊണ്ട് ( മൂന്ന് ദിവസം ) 16.5 കോടിയാണ് ചികിത്സയ്ക്കായി ശേഖരിച്ചത്.

Baby Mia : നാടൊന്നിച്ചു... കുഞ്ഞ് മിയക്ക് ചികിത്സ തുടരാം, മണിക്കൂറുകള്‍ക്കുള്ളില്‍ സമാഹരിച്ചത് 16.5 കോടി

മിയ മരിയ

Published: 

01 Jul 2026 | 05:41 PM

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച, മൂവാറ്റുപുഴ ആയവന സ്വദേശികളായ ജിനു ജോര്‍ജ്ജ് – നിമ്മി ജോഷി ദമ്പതികളുടെ മകളായ മിയ മരിയയുടെ ചികിത്സയ്ക്കായി നാടൊന്നിച്ചു. ആറ് മാസം പ്രായമുള്ള ഈ കുഞ്ഞിന്റെ ചികിത്സയ്തക്കായി ആരംഭിച്ച ധനസമാഹരണം അതിവേഗത്തില്‍ ലക്ഷ്യത്തില്‍ എത്തി. സുമനസുകള്‍ കൈ കോര്‍ത്തപ്പോള്‍ വെറും 72 മണിക്കൂറുകള്‍ കൊണ്ട് ( മൂന്ന് ദിവസം ) 16.5 കോടിയാണ് ചികിത്സയ്ക്കായി ശേഖരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ചികിത്സാ സഹായം തേടിയുള്ള വാര്‍ത്തകളും അഭ്യര്‍ത്ഥനയും പൊതുസമൂഹത്തിന് മുന്നിലേക്ക് എത്തിയത്.

സേവ് ബേബി മിയ ക്യാംപെയിനിനായി രൂപീകരിച്ച സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ബന്ധപ്പെട്ടവര്‍ ഈ ശുഭവാര്‍ത്ത പുറത്ത് വിട്ടത്. ക്യാംപെയിന് ഒപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്നും ഏവരോടും വലിയ കടപ്പാടുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിങ്ങളുടെ ഓരോരുത്തരുടെയും സംഭാവനകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. ഈ ലക്ഷ്യം സാധ്യമാക്കാന്‍ സഹായിച്ച ഏവരെയും നന്ദിയോട ഓര്‍ക്കുന്നു. ഈ നേട്ടം നിങ്ങള്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. മിയയ്ക്കും കുടുംബത്തിനും ഒപ്പം നിന്നതിനും ഒരുമിച്ച് നിന്ന് അത്ഭുതങ്ങള്‍ സാധ്യമാക്കാന്‍ കഴിയുമെന്ന് കാണിച്ചുതന്നതിനും നന്ദി. എന്നും പോസ്റ്റില്‍ പറയുന്നു. ചികിത്സയ്ക്കായി വേണ്ടിവരുന്ന തുക ഇതിനകം ലഭിച്ചെന്നും ഇനിയും പണം അയക്കേണ്ടതില്ലെന്നും ക്യാമ്പയിനുമായി ബന്ധപ്പെട്ടവര്‍ സമൂഹമാധ്യമ പോസ്റ്റിലൂടെ തന്നെ അറിയിച്ചു.

നിലവില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള മിയയുടെ ജീവന്‍ രക്ഷിക്കാന്‍ ജീന്‍ തെറാപ്പി നടത്തുന്നതിന് വിദേശത്തുനിന്നും മരുന്ന് എത്തിക്കാന്‍ 16.5 കോടി രൂപ വേണ്ടി വരുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇത്രയും ഭീമമായ ഒരു തുക സ്വന്തം നിലയ്ക്ക് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കുടുംബം സുമനസ്സുകളുടെ കാരുണ്യം തേടിയത്. അടിയന്തര ആവശ്യങ്ങളില്‍ പരസ്പരം താങ്ങായി നില്‍ക്കുന്ന മലയാളി മനസ്സുകള്‍ വീണ്ടും ഒന്നിച്ചതോടെ ഈ വലിയ ലക്ഷ്യം വെറും മൂന്നു ദിവസം കൊണ്ട് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു.

ഒരുമാസം മുന്‍പാണ് മിയയ്ക്ക് പേശികളെ ഗുരുതരമായി ബാധിക്കുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ടൈപ്പ് വണ്‍ എന്ന രോഗം സ്ഥിരീകരിക്കുന്നത്. കുട്ടിക്ക് ഒന്നര വയസ്സ് പൂര്‍ത്തിയാകുന്നതിനുമുമ്പ് തെറാപ്പി നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനിതക വൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. ഞരമ്പുകളിലെ തകരാറ് കാരണം പേശികള്‍ക്ക് ചലനശേഷി നഷ്ടപ്പെടുകയും പിന്നീട് ഇത് അസ്ഥികളിലേക്ക് ബാധിക്കുകയും ചെയ്യും. പ്രായം കൂടുന്നതിനനുസരിച്ച് രോഗത്തിന്റെ ഗുരുതരാവസ്ഥയും വര്‍ദ്ധിച്ചു വരും.

English Summary

Kerala has come together for the treatment of Mia Maria, the daughter of Jinu George and Nimmi Joshi, a couple from Muvattupuzha Ayavana, who is suffering from a rare disease called Spinal Muscular Atrophy. The fundraising campaign that was started for the treatment of this six-month-old baby reached its target in a short time. When well-wishers joined hands, 16.5 crores were collected for the treatment in just 72 hours (three days).

Follow Us
Related Stories
ആരുടെയൊക്കെയോ ഭാഗ്യം! ജിയോ ഇന്റർനെറ്റ് കട്ടാക്കി; റോഡിലെ എഐ ക്യാമറകൾ നോക്കുകുത്തി
Kerala Lottery Result: ധനലക്ഷ്മി എടുത്തിരുന്നോ? ഫലം വന്നിട്ടുണ്ടേ…
Kerala Weather Update: മഴക്കാലത്ത് വില്ലനായി വീണ്ടും ‘എൽനിനോ’; കേരളത്തിൽ വരാനിരിക്കുന്നത് കടുത്ത വരൾച്ചയോ? കാലാവസ്ഥ
Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളയിൽ മറ്റൊരു കേസ് കൂടി? മൂന്നാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ എസ്.ഐ.ടി നിയമോപദേശം തേടും
Pinarayi Vijayan: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: ബക്കാഡിയുമായുള്ള ഡീൽ ആണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
Kerala Weather Update: കലിതുള്ളി കാലവർഷം! ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?
വലിച്ചെറിയല്ലേ..! വാഴപ്പത്തോലിനും ഉണ്ട് ഇത്രയും ഗുണങ്ങൾ
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു