Bevco Holidays August 2026: ബിവറേജസ് അവധി തിരുവോണം മാത്രമല്ല, പിന്നെയും
Bevco Holidays Onam 2026: 826 കോടിയുടെ വിൽപ്പനയായിരുന്നു കഴിഞ്ഞ ഓണക്കാലത്തെ ബെവ്കോയുടെ വിൽപ്പന. 2024-ൽ 776 കോടിയായിരുന്നതാണ് വർധിച്ചത്. ഉത്രാടത്തിന് മാത്ര കഴിഞ്ഞ വർഷം ബെവ്കോ വിറ്റത് 137 കോടി രൂപയുടെ മദ്യമായിരുന്നു. 2024-നേക്കാൾ വിൽപ്പന അഞ്ചിരട്ടിയിലധികം വിൽപ്പന കൂടുതലായിരുന്നു. 2025-ൽ ഇത് മറികടക്കുമോ 2026-ൽ എന്നതാണ് നോക്കേണ്ടത്. ബെവ്കോ അവധിയാണെങ്കിലും അന്നേ ദിവസങ്ങളിൽ ബാറുകൾ, സർക്കാരിൻ്റെ കൺസ്യൂമർ ഫെഡ് മദ്യ വിൽപ്പനശാലകളും പ്രവർത്തിക്കും

Bevco Onam Holidays 2026
ഓണക്കാലം അവധികളുടെ മാത്രമല്ല ആഘോഷങ്ങളുടെ കൂടിയാണ്. എല്ലാ സർക്കാർ സ്ഥാപനങ്ങളും അവധിയാണെങ്കിലും ഓണക്കാലത്ത് ചില പ്രിവിലേജുകൾ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒന്ന് ബെവ്കോയാണ്. ഇത്തവണയും അതിൽ മാറ്റമില്ല. ഏതൊക്കെ ദിവസങ്ങളിലാണ് ഇത്തവണ ബെവ്കോ പ്രവർത്തിക്കാത്തത് ഏതൊക്കെയാണ് അറിഞ്ഞിരിക്കേണ്ട പ്രധാന ദിവസങ്ങൾ എന്നിവ പരിശോധിക്കാം. ആഗസ്റ്റ് മാസത്തിൽ ഒന്നാ തീയ്യതിയിലെ സ്ഥിരം ഡ്രൈ ഡേ അടക്കം മൂന്ന് അവധി ദിനങ്ങളാണ് ബിവറേജസ് കോർപ്പറേഷനുള്ളത്. ഇനി ഇതിൽ വരാനുള്ളത് 2 അവധി ദിനങ്ങളാണ്.
ഇനിയുള്ള ആഗസ്റ്റിലെ അവധികൾ
ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാത്ത അവധി ദിനങ്ങൾ ഇനിയുള്ളത് തിരുവോണം ദിവസമായ ആഗസ്റ്റ് 25-നും, ചതയം ദിവസമായ ( ശ്രീനാരായണഗുരു ജയന്തി )
ഓഗസ്റ്റ് 28-നും ആയിരിക്കും. എന്നാൽ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ഉത്രാടം, അവിട്ടം ദിനങ്ങളിൽ ബിവറേജസ് ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. അതായത് ആഗസ്റ്റിൽ ഓണക്കാലത്തുള്ള 4 പ്രധാന അവധികളിൽ 2-ലും ബെവ്കോ തുറന്നു തന്നെ പ്രവർത്തിക്കും.
ALSO READ: Onam 2026 Bevco Holiday: ഓണത്തിന് മൂന്ന് ദിവസം ബെവ്‌കോ അവധി? എത്ര ദിവസം ലീവുണ്ട്
ബെവ്കോ അവധിയാണെങ്കിലും
തിരുവോണത്തിന് ബെവ്കോ അവധി ദിനമാണെങ്കിലും അന്നേ ദിവസങ്ങളിൽ ബാറുകൾ, സർക്കാരിൻ്റെ കൺസ്യൂമർ ഫെഡ് മദ്യ വിൽപ്പനശാലകളും പ്രവർത്തിക്കും. എന്നാൽ ആഗസ്റ്റ് 28 ശ്രീനാരായണ ഗുരുജയന്തിദിനത്തിൽ ഒന്നും പ്രവർത്തിക്കില്ല.
ബെവ്കോയുടെ അറിയിപ്പ്
റെക്കോർഡിടുമോ
826 കോടിയുടെ വിൽപ്പനയായിരുന്നു കഴിഞ്ഞ ഓണക്കാലത്തെ ബെവ്കോയുടെ വിൽപ്പന. 2024-ൽ 776 കോടിയായിരുന്നതാണ് വർധിച്ചത്. ഉത്രാടത്തിന് മാത്ര കഴിഞ്ഞ വർഷം ബെവ്കോ വിറ്റത് 137 കോടി രൂപയുടെ മദ്യമായിരുന്നു. 2025-ൽ ബെവ്കോയുടെ ആറ് കടകളിൽ നിന്ന് മാത്രമുള്ള വിറ്റു വരവ് ഒരു കോടിയിലധികമാണ്. 2025-നേക്കാൾ വിൽപ്പന അഞ്ചിരട്ടിയിലധികം കൂടുതലായിരുന്നു.
English Summary
Kerala State Beverages Corporation Outlets remain closed on Onam day and Sreenarayana Guru Jayanthi on August 26 and 28. But Consumer fed Outlets will open on Onam Day.