വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല

അപകടത്തിൻ്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല. എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല. ആളുകൾ സ്ഥലത്ത് കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തുരങ്ക പാത നിർമ്മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിയിരുന്ന മണ്ണ് ഇടഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. തുരങ്ക പാത നിർമ്മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിയിരുന്ന മണ്ണ് ഇടഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം.

വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല

കള്ളാടിയിൽ അപകടമുണ്ടായ പ്രദേശം

Updated On: 

07 Jul 2026 | 01:28 PM

വയനാട്: കള്ളാടിയിൽ അതി ശക്തമായ മണ്ണിടിച്ചിൽ.  മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൻ്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല. എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല. കള്ളാടിയിലെ തുരംഗ പാത നിർമ്മാണ മേഖലയിലാണ് സംഭവം. വയനാട് മേപ്പാടിക്ക് സമീപമാണ് സംഭവം. ആളുകൾ സ്ഥലത്ത് കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തുരങ്ക പാത നിർമ്മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിയിരുന്ന മണ്ണ് ഇടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ആറോളം പേരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഒരു വീടും പള്ളിയും പൂർണ്ണായി തകർന്നതായി വിവരം. മന്ത്രിമാരായ ടി സിദ്ധിഖ്, എപി അനിൽ കുമാർ എന്നിവർ സ്ഥലത്തുണ്ട്. എൻഡിആർഎഫ് സംഘം പ്രദേശത്തേക്ക് എത്തിച്ചേർന്നു.

അപകടത്തിൻ്റെ ഭീകര ദൃശ്യങ്ങൾ

 

മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അടിയന്തരമായി വിലയിരുത്തകയാണ്

വയനാട്ടിലെ അപടകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ സ്ഥിതിഗതികള്‍ അടിയന്തരമായി വിലയിരുത്തകയാണ്. വയനാട്ടില്‍ നിന്നുള്ള മന്ത്രി ടി. സിദ്ധിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തയ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. മന്ത്രി ടി സദ്ദിഖും റവന്യൂ മന്ത്രി എ.പി അനില്‍കുമാറും സംഭവസ്ഥലത്ത് എത്തുമെന്നും ജില്ലാ കളക്ടറുമായി ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം