സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ലാപ്ടോപ്പിൽ സൂക്ഷിച്ചു; കോട്ടയത്ത് ബിടെക് വിദ്യാർത്ഥി പിടിയിൽ
വിദ്യാർത്ഥികൾ ചിത്രം കണ്ടെത്തിയതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതേസമയം അജ്മലിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായാണ് റിപ്പോർട്ട്.മാത്രമല്ല ഇയാൾ ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും പോലീസ് പരിശോധനയിൽ നിന്നും മനസ്സിലാക്കി.അജ്മലിന്റെ ഫോണിൽ ക്ലാസ്സിലുള്ള കുട്ടികളുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ മോഡലുള്ള ഫോണുകളാണ് അജ്മൽ ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ ഫോട്ടോ എടുക്കുന്നതിന് വേണ്ടി ഇയാളെയാണ്.....

പ്രതീകാത്മക ചിത്രം
കോട്ടയം: സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം സൂക്ഷിച്ച സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബിടെക് വിദ്യാർത്ഥിയായ അജ്മലാണ് പോലീസിന്റെ വലയിലായത്. ഫോണിൽ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. വിദ്യാർത്ഥികൾ ചിത്രം കണ്ടെത്തിയതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതേസമയം അജ്മലിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായാണ് റിപ്പോർട്ട്.
മാത്രമല്ല ഇയാൾ ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും പോലീസ് പരിശോധനയിൽ നിന്നും മനസ്സിലാക്കി.അജ്മലിന്റെ ഫോണിൽ ക്ലാസ്സിലുള്ള കുട്ടികളുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ മോഡലുള്ള ഫോണുകളാണ് അജ്മൽ ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ ഫോട്ടോ എടുക്കുന്നതിന് വേണ്ടി ഇയാളെയാണ് മിക്ക വിദ്യാർഥികളും സമീപിച്ചിരുന്നത് എന്നാണ് മറ്റു വിദ്യാർത്ഥികൾ പറയുന്നത്.
ALSO READ:വീട്ടിനുള്ളിൽ കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ കേസ്
കൂടാതെ ക്യാമ്പുകളിൽ ഒക്കെ പങ്കെടുക്കുന്ന സമയത്ത് മറ്റു കോളേജുകളിലെ കുട്ടികളുടെ അടക്കം ചിത്രങ്ങൾ ഇയാൾ ഫോണിൽ പകർത്തിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞദിവസം ഇയാളുടെ ലാപ്ടോപ്പ് വിദ്യാർത്ഥികളിൽ ഒരാൾ എടുത്തപ്പോഴാണ് ഇത്തരത്തിൽ ഫോട്ടോകൾ മോർഫ് ചെയ്ത ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കിയത്.
മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് വിരൽ കടിച്ചെടുത്ത് രക്ഷപ്പെട്ടു
കൊച്ചിയിൽ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ എറണാകുളം സ്വദേശിയുടെ വിരൽ കടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു. തന്റെ മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച ഏലൂർ പാതാളം സ്വദേശി സലീമിന്റെ കൈവിരൽ ആണ് മോഷ്ടാവ് കടിച്ചു മുറിച്ചത്. കയ്യിന്റെ തള്ളവിരൽ ആണ് മോഷ്ടാവ് കടിച്ചെടുത്തത്. മോഷ്ടാവിന്റെ കടിയിൽ വിരലിന്റെ അഗ്രഭാഗം അറ്റുപോയി എന്നാണ് റിപ്പോർട്ട്. തുന്നി ചേർക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് നിലവിൽ ഇപ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ഏലൂരിലെ പാതാളത്തിനടുത്തുള്ള സലീമിന്റെ വീടിന്റെ തൊട്ടുമുന്നിൽ വച്ചാണ് മോഷണത്തിനുള്ള ശ്രമം നടന്നത് വീടിന് തൊട്ടുമുമ്പിലുള്ള പൊതുവായ ടാപ്പിൽ നിന്നും വെള്ളം എടുക്കുന്നതിന് വേണ്ടി പുറത്തിറങ്ങിയതായിരുന്നു മരുമകൾ.
ENGLISH SUMMARY
Student arrested for storing morphed pictures of classmates. Ajmal, a fourth-year B.Tech student at Mangalam College, Ettumanoor, was caught by the police. He had stored the morphed picture on his phone. The students reported the information to the police after finding the picture. Meanwhile, it is reported that Ajmal was arrested and released on bail.