മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ശകാരവുമായി കോടതി

വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകാത്ത കാരണത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇത് തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി...

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ശകാരവുമായി കോടതി

CM Pinarayi Vijayan

Published: 

03 Feb 2026 | 09:38 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും സമർപ്പിക്കാൻ വൈകുന്നതിനെതിരെ കോടതി. എന്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്നാണ് കോടതിയുടെ ചോദ്യം. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകാത്ത കാരണത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇത് തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.

കൂടാതെ കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നാളെ തന്നെ സമർപ്പിക്കുവാൻ അന്വേഷണ സംഘത്തിന് കോടതി കർശനമായ നിർദ്ദേശവും നൽകിയിട്ടുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻ ജഡ്ജിയുടെതാണ് ഉത്തരവ്. കേസിൽ വിമാന സുരക്ഷാ നിയമം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് പോലീസിന് തിരിച്ചടിയായി മാറിയിരുന്നു. 2024 ഏപ്രിലാണ് കുറ്റപത്രം പ്രോസിക്യൂഷൻ അനുമതിക്ക് വേണ്ടി കേന്ദ്രത്തിന് അറിയിച്ചത്.

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് പാസ്‌പോർട്ട് പുതുക്കുന്നതിനായി നൽകിയ ഹർജി പരിഗണിക്കുന്നതിൽ പ്രോസിക്യൂഷൻ വരുത്തിയ കാലതാമസത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ ആവർത്തിച്ച് സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി രണ്ടുതവണ മാറ്റിവെക്കേണ്ടി വന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ഫർസീൻ മജീദിന് പുറമെ നവീൻ, സുധീപ് ജയിംസ്, കെ.എസ്. ശബരീനാഥൻ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികൾ.

 

Follow Us
Related Stories
Alappuzha Private Bus Strike: പ്രിയദർശിനി സൗജന്യയാത്ര; വരുമാനം തകർന്നു, ഈ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
കുർബാന തർക്കം: പുറത്ത് അ‌ടികിട്ടി, ​ഡ്രൈവർക്ക് കഴുത്തിന് ചവിട്ടേറ്റു; വെളിപ്പെടുത്തലുമായി ബിഷപ് പാംപ്ലാനി
Kerala Weather Update: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, തെക്കോട്ട് കൊടും വെയിൽ; കേരളത്തെ വലയ്ക്കുന്ന പ്രതിഭാസം എന്ത്?
Kerala Lottery Result: 1 കോടി ഭാഗ്യവുമായി സ്ത്രീശക്തി; ലോട്ടറി ഫലം പുറത്ത്
വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം
Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; അപകടം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?