Chintha Jerome : ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, ചരിത്രത്തിലാദ്യം
Chintha Jerome Becomes First Woman DYFI President : ഡിവൈഎഫ്ഐയുടെ സംസ്ഥാന സംഘടനാ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ നേതാവ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയിരിക്കുകയാണ്. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ചിന്താ ജെറോമിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടായും സംസ്ഥാന സെക്രട്ടറിയായി എൻ വിജിൻ എംഎൽഎയും തെരഞ്ഞെടുത്തു.

Chintha Jerome
തൃശ്ശൂർ : ഡിവൈഎഫ്ഐയുടെ സംസ്ഥാന സംഘടനാ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ നേതാവ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയിരിക്കുകയാണ്. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ചിന്താ ജെറോമിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടായും സംസ്ഥാന സെക്രട്ടറിയായി എൻ വിജിൻ എംഎൽഎയും തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം എംപിയാണ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഗിരീഷ്മ അജയഘോഷ് ആണ് ജോയിന്റ് സെക്രട്ടറി, ആർ രാഹുൽ ആണ് ട്രഷറർ. ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയിൽ 96 അംഗങ്ങളാണ് ഉള്ളത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. ഡിവൈഎഫ്ഐയുടെ സംസ്ഥാന ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
Also Read : Kerala Weather Update: ഉത്രാടവും തിരുവോണവും മഴ തൂക്കുമോ?; വരുന്ന ആഴ്ച്ചയിലെ കാലാവസ്ഥ പ്രവചനം
കൊല്ലത്തെ അദ്ധ്യാപക ദമ്പതികൾ ആയ സി ജെറോമിന്റെയും എസ്തർ ജെറോംമിന്റെയും മകളാണ് ചിന്ത ജെറോം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് ഇംഗ്ലീഷ് ലെറ്ററേച്ചറിൽ ഡിഗ്രിയിൽ പോസ്റ്റ് ഗ്രാജുവേഷനും നേടി. ശേഷം കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ തന്നെ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റും സ്വന്തമാക്കി. യുജിസി നെറ്റ് ജെ ആർ എഫ് എന്നീ യോഗ്യതകൾ കൂടി പിന്നീട് നേടി. വിദ്യാർത്ഥി കാലഘട്ടം മുതൽ എസ്എഫ്ഐ പ്രവർത്തകയായിട്ടാണ് ചിന്ത തന്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Enslish Summary
For the first time in the history of the DYFI’s state organization, a woman leader has assumed the role of state president. At the state conference currently underway in Thrissur, Chintha Jerome was elected as the DYFI state president, and N. Vijin MLA was elected as the state secretary.