Sabarimala: മുഖ്യമന്ത്രി വി.ഡി സതീശൻ സന്നിധാനത്ത്, തിരുപ്പതി മോഡൽ സൗകര്യങ്ങൾ കൊണ്ടുവരുമെന്ന് പഖ്യാപനം, തുലാമാസ പൂജക്കായി നടതുറന്നു
CM VD Satheesan Visits Sabarimala: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ ശബരിമല സന്നിധാനത്ത് എത്തി ദർശനം നടത്തി. മണ്ഡല മകരവിളക്ക് തീർത്ഥാനടകാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി രാവിലെ നിലയ്ക്കലിലും തുടർന്ന് പമ്പയിലും എത്തി അവലോകന യോഗം ചേർന്നതിന് ശേഷമാണ് മുഖ്യമന്ത്രി സന്നിധാനത്തേക്ക് എത്തിയത്.

Cm VDSatheesan
ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ ശബരിമല സന്നിധാനത്ത് എത്തി ദർശനം നടത്തി. മണ്ഡല മകരവിളക്ക് തീർത്ഥാനടകാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി രാവിലെ നിലയ്ക്കലിലും തുടർന്ന് പമ്പയിലും എത്തി അവലോകന യോഗം ചേർന്നതിന് ശേഷമാണ് മുഖ്യമന്ത്രി സന്നിധാനത്തേക്ക് എത്തിയത്. ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും ഈ വരുന്ന തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില് ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
Also Read: പിണറായിയുടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് ഇ.ഡി, വെള്ളിയാഴ്ച ഹാജരാകണം
ഭക്തരുടെ സുഖ ദർശനത്തിനും സുരക്ഷയ്ക്കും പോലീസ് സേന, ഫയർ ഫോഴ്സ് സേന തുടങ്ങിയവരെ അവരുടെ മേധാവിമാരുടെ നേതൃത്വത്തിൽ വിന്യസിക്കും.പമ്പയിൽ വസ്തം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാൻ നിയന്ത്രണ സംവിധാനം ഉറപ്പാക്കുമെന്നും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിൽ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉൾക്കൊള്ളുന്ന ജർമ്മൻ മാതൃകയിലുള്ള ഷെഡ് നിർമിക്കാൻ തീരുമാനിച്ചെന്നും മഖ്യമന്ത്രി അറിയിച്ചു.
ഇത്തവണ ശബരിമല തീർത്ഥാടകർക്കായി 461 ബസുകളാണ് കെ.എസ്ആ.ർ.ടി.സി സജ്ജമാക്കുന്നത്.റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പി ഡബ്ലു ഡിയുടെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി നവീകരിച്ചുവരികയാണ്. അതിന്റെ നിർമാണം വേഗത്തിൽ പൂർത്തികരിക്കും. തീർത്ഥാടകർക്ക് മികച്ച ചികിൽസ ലഭ്യമാക്കാൻ ആശുപതികളിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തും. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേർത്ത് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. ഈ സീസണിൽ ഭക്തർക്ക് സുഖ ദർശനത്തിനായി എല്ലാവിധ സൗകര്യങ്ങളും ക്രമീകരിക്കുമെന്നും അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
English Summary
The doors of the Sabarimala temple have opened for the monthly poojas of the Malayalam month of Thulam. Chief Minister V.D. Satheesan arrived at the Sabarimala Sannidhanam and offered prayers. He reached the Sannidhanam after visiting Nilakkal and Pamba earlier in the day to hold review meetings and assess the preparations for the upcoming Mandala-Makaravilakku pilgrimage season.