CMRL – Exalogic Case: വീണ വിജയന്റെ സ്വത്ത് വിവരങ്ങൾ തേടി ED സംഘം പിണറായിയിൽ

CMRL - Exalogic Case Latest:പാതിരിയാട് വില്ലേജ് ഓഫീസിൽ എത്തിയ ഉദ്യോഗസ്ഥർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സന്തോഷ് കുമാറിനോടൊപ്പം പ്രതിപക്ഷ നേതാവിനെ വസതിക്ക് സമീപത്തുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ പിണറായി വില്ലേജ് ഓഫീസിൽ എത്തിയ ഇഡി സംഘം പിണറായി വൈദ്യുതി സബ്സ്റ്റേഷന് സമീപത്തുള്ള വീണ വിജയന്റെ പേരിലുള്ള..........

CMRL - Exalogic Case: വീണ വിജയന്റെ സ്വത്ത് വിവരങ്ങൾ തേടി ED സംഘം പിണറായിയിൽ

Veena Vijayan

Published: 

08 Jul 2026 | 08:28 AM

കണ്ണൂർ: പിണറായിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സ്വത്തു വിവരങ്ങൾ അന്വേഷിക്കുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം എത്തി. പാതിരിയാട് പിണറായി വില്ലേജ് പരിധിയിലുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ തിരക്കിയാണ് ഉദ്യോഗസ്ഥർ പിണറായിയിലെത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലുള്ള സോണൽ ഓഫീസിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

പാതിരിയാട് വില്ലേജ് ഓഫീസിൽ എത്തിയ ഉദ്യോഗസ്ഥർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സന്തോഷ് കുമാറിനോടൊപ്പം പ്രതിപക്ഷ നേതാവിനെ വസതിക്ക് സമീപത്തുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ പിണറായി വില്ലേജ് ഓഫീസിൽ എത്തിയ ഇഡി സംഘം പിണറായി വൈദ്യുതി സബ്സ്റ്റേഷന് സമീപത്തുള്ള വീണ വിജയന്റെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു.

കൊച്ചി മിനറൽ ആൻ്‍ഡ് റൂട്ടൈഡ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്നും വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് എന്ന കമ്പനി ചെയ്തു നൽകാത്ത സേവനങ്ങൾക്ക് വേണ്ടി വലിയ തുക സ്വീകരിച്ചു എന്നതാണ് കേസ്. ഇത് കണ്ടെത്തിയത് ആദായനികുതി തർക്ക പരിഹാര ബോർഡ് ആണ്. തുടർന്ന് വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസെടുത്തു അന്വേഷണം തുടങ്ങുകയായിരുന്നു.

ALSO READ:കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിലെ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കേസ് അന്വേഷിക്കുകയല്ലേ വേണ്ടത്..?

എന്നാൽ ഇഡിയുടെ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി സിഎംആർഎൽ ഹൈക്കോടതിയിൽ ഹാർജി നൽകി. രണ്ടുതവണയും ഹർജി കോടതി തള്ളുകയും ചെയ്തു. നിങ്ങൾ നിരപരാധികൾ ആണെന്നും നിരപരാധിത്വം തെളിയിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം എന്നുണ്ടെങ്കിൽ കേസ് അന്വേഷിക്കുകയല്ലേ വേണ്ടത് എന്നായിരുന്നു കോടതി കമ്പനിയോട് ചോദിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലുള്ള വസതിയിൽ അടക്കം റെയ്ഡ് നടത്തിയത് വലിയ സംഘർഷങ്ങളിലേക്ക് വരെ നയിച്ചിരുന്നു. റെയ്ഡ് നടക്കുന്ന മണിക്കൂറുകളിൽ പുറത്ത് സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നത്. കൂടാതെ പരിശോധന അവസാനിപ്പിച്ച് പുറത്തേക്ക് ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥർ എത്തിയ കാറിന്റെ ചില്ല് തല്ലിപ്പൊളിക്കുകയും അവരെ കയ്യേറ്റ ശ്രമവും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന നേതാക്കൾ എത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചത് സംഭവത്തിൽ കണ്ടാൽ തിരിച്ചറിയുന്ന 300 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY

An Enforcement Directorate team has arrived in Pinarayi to investigate the property details of Veena Vijayan, daughter of opposition leader Pinarayi Vijayan. The officials arrived in Pinarayi to inquire about the details of a land in Veena’s name within the limits of Pathiriyada Pinarayi village.

 

Follow Us
തലവര മാറും! ബുധനാഴ്ചകളിൽ ഇങ്ങനെ ചെയ്യൂ
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം