Congress Leader Arrest: ഓൺലൈൻ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പിടിയിൽ; അറസ്റ്റിലായത് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി

Kannur DCC General Secretary Arrest: രാഗേഷ് പ്രസിഡൻ്റായ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയാണ് ഇയാൾ വലിയ സാമ്പത്തിക ക്രമക്കേട് നടത്തിയിരിക്കുന്നത്. തമിഴ്‌നാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ ക്രൈം വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്.

Congress Leader Arrest: ഓൺലൈൻ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പിടിയിൽ; അറസ്റ്റിലായത് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി

കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ്

Published: 

16 Mar 2026 | 01:27 PM

കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് പരാതിയിൽ കോൺഗ്രസിൻ്റെ പ്രമുഖ നേതാവും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായ കല്ലിക്കോടൻ രാഗേഷ് പോലീസ് കസ്റ്റഡിയിൽ. തമിഴ്നാട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാഗേഷ് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം.

രാഗേഷ് പ്രസിഡൻ്റായ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയാണ് ഇയാൾ വലിയ സാമ്പത്തിക ക്രമക്കേട് നടത്തിയിരിക്കുന്നത്. തമിഴ്‌നാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ ക്രൈം വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്.

ALSO READ: പിന്തുണ വേണം! വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ച് ജി സുധാകരൻ

സഹകരണ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ ഓൺലൈൻ തട്ടിപ്പിനായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിക്ക് ഒരു കോടി രൂപയിലധികം നഷ്ടപ്പെട്ടതായും സൂചനയുണ്ട്. ഇതേ സൊസൈറ്റിക്കെതിരെ നേരത്തെ കണ്ണൂർ ടൗൺ പോലീസിലും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇയാൾ നിലവിൽ തമിഴ്നാട് പോലീസിൻ്റെ പിടിയിലാണ്. കേസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത്തരത്തിൽ എത്രപേരുടെ കൈയ്യിൽ നിന്ന് പണം നഷ്ടപ്പെടുവന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഈ പണം ഇയാൾ എന്തിനാണ് ഉപയോ​ഗിച്ചതെന്ന് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?