Kerala Cabinet Formation:മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസ് ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും, ഇക്കാര്യങ്ങളിൽ ധാരണയാകും!

Kerala Cabinet Formation: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. അതിനാൽ തന്നെ ഇന്ന് നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ തങ്ങൾക്ക് രണ്ടു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. എന്നാൽ ഇതിന്റെ പേരിൽ മുന്നണിയെ പ്രതിസന്ധിയിൽ ആക്കില്ല എന്നും സൂചന.....

Kerala Cabinet Formation:മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസ് ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും, ഇക്കാര്യങ്ങളിൽ ധാരണയാകും!

Kc Venugopal, Vd Satheesan, Ramesh Chennithala

Published: 

16 May 2026 | 07:40 AM

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചർച്ചയിൽ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് തുടങ്ങിയ കാര്യങ്ങളിൽ ധാരണയിൽ എത്തും എന്നാണ് സൂചന. അതേസമയം ഇന്നലെ കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഉഭയകക്ഷി ചർച്ചകൾക്ക് വേണ്ടി രാവിലെ പത്തരയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം മുസ്ലിം ലീഗിന് 5 മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. കൂടാതെ നാലു മന്ത്രിസ്ഥാനവും ക്യാബിനറ്റ് പദവിയും നൽകുന്നതും പരിഗണനയിലുണ്ട്. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിലും ഇന്ന് തീരുമാനം എടുക്കും.പി കെ കുഞ്ഞാലികുട്ടി കൂടാതെ കെ എം ഷാജി, എന്‍ ഷംസുദ്ധീന്‍, പി കെ ബഷീര്‍ എന്നിവരും മന്ത്രിമാരാകുമെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

ALSO READ:പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണം; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

അതേസമയം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. അതിനാൽ തന്നെ ഇന്ന് നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ തങ്ങൾക്ക് രണ്ടു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. എന്നാൽ ഇതിന്റെ പേരിൽ മുന്നണിയെ പ്രതിസന്ധിയിൽ ആക്കില്ല എന്നും സൂചന. അതിന്റെ ആവശ്യമില്ല എന്നാണ് തീരുമാനം. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസിന് ലഭിച്ചേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്‍ഞ ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഘടന ചുമതലയുള്ള സെക്രട്ടറി കെ സി വേണുഗോപാലിന്റെ കൂടെ നേതൃത്വത്തിലായിരിക്കും തുടർചർച്ചകൾ നടത്തുക.

കെ സി പക്ഷമെന്ന് വിളിക്കേണ്ട

അതേസമയം കെസി പക്ഷം എന്ന വിളി ഒന്നും വേണ്ട എന്ന് കെ സി വേണു ഗോപാൽ. സർക്കാരിനെ പൂർണ്ണപിന്തുണ നൽകുമെന്നും രമേശ് ചെന്നിത്തലയുമായി സംസാരിച്ച് കാര്യങ്ങൾ രമ്യമായി പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നല്ല മന്ത്രിമാർ ക്യാബിനറ്റിൽ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിച്ചതിനുശേഷം അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോൾ വലിയ സ്വീകരണമാണ് കോൺഗ്രസിലെ നേതാക്കൾ നൽകിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കെസിയുടെ വീട്ടിലെത്തി ചർച്ച നടത്തിയെന്നും റിപ്പോർട്ട്. കൂടാതെ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമെന്നാണ് പ്രതീക്ഷ എന്നും അവർ പ്രതികരിച്ചു.

ENGLISH SUMMARY

The Congress leadership will reportedly hold bilateral talks with its allies today regarding the formation of the cabinet.the talks, which will begin at 11 am, will reach an agreement on the number of ministerial posts and portfolios. Meanwhile, Chief Minister-designate VD Satheesan, will return to Thiruvananthapuram by 10:30 am for bilateral talks.

Follow Us
Related Stories
Thiruvnanthapuram News: ബൈക്ക് ഇരപ്പിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു
എം.വി ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ കെൽപ്പില്ല: രൂക്ഷ വിമർശനവുമായി ജി സുധാകരൻ
Kerala Rain Alert: കുട മാറ്റിവെക്കേണ്ട, മഴ തുടരും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം
Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?