Pinarayi Vijayan: എല്ലാം ഞാനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ
CPI against Pinarayi Vijayan: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയിൽ അതിരൂക്ഷമായി വിമർശിച്ച് സിപിഐ. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സിപിഐ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.........

Pinarayi Vijayan
തിരുവനന്തപുരം: എല്ലാം താനാണ് എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല എന്ന് പിണറായി വിജയനെ വിമർശിച്ച് സിപിഐയുടെ മുഖപത്രം. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയിൽ അതിരൂക്ഷമായി വിമർശിച്ച് സിപിഐ. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സിപിഐ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമികത ഇല്ലായ്മയായി മാത്രമേ അതിൽ കാണാൻ സാധിക്കു. ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയമായ പൊതു ലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താൻ തീരുമാനിക്കും എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് സഹായിക്കില്ല എന്നും ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ച ഒരു രീതീയല്ല ഇതെന്നും എന്നും സത്യൻമൊകേരി കുറിച്ചു.
ALSO READ:ഉത്രാടപ്പാച്ചിൽ വെള്ളത്തിലാകുമോ? 9 ജില്ലകളിൽ ശക്തമായ മഴ, ഇന്നത്തെ കാലാവസ്ഥ
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയം നേരിട്ടതിനെ തുടർന്ന് എൽഡിഎഫിന്റെ കൂട്ടായ പ്രവർത്തനം മുൻ നിർത്തിയാണ് സിപിഐ ഇത്തരത്തിൽ പ്രതിപക്ഷ ഉപനേതാവ് എന്ന ഒരു സ്ഥാനം കൂടി മുന്നോട്ടു വച്ചത്. സിപിഐയുടെ നിർദ്ദേശം വിവിധ തലങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്നുകൊണ്ട് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് എന്നും മൊകേരി ചൂണ്ടിക്കാട്ടി. താനൊരു കത്ത് കൊടുക്കേണ്ട താമസം മാത്രമേ പ്രതിപക്ഷ ഉപനേതാവിനെ നിയമനത്തിൽ ഉള്ളൂ സിപിഎം നേതാവിനെ തന്നെ നിയമിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പ്രതിപക്ഷ ഉപനേതാവ് എന്ന കാര്യം രാഷ്ട്രീയമായ ഒരു വിഷയമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് സ്വന്തം നിലയിൽ തീരുമാനിക്കാൻ അതിന് സാധിക്കില്ല എന്നും ആ ലേഖനത്തിൽ പറയുന്നു. സിപിഐ സിപിഎം കക്ഷികൾ തമ്മിൽ ചർച്ചകൾ നടന്നുവരികയാണ് രണ്ട് പാർട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ മുന്നിലുള്ള വിഷയവുമാണിത്. ഇങ്ങനെ പറയാൻ പിണറായിയെ പ്രേരിപ്പിച്ചത് ഇടതുപക്ഷ രാഷ്ട്രീയം അല്ല എന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY
The CPI mouthpiece has criticized Pinarayi Vijayan, saying that the attitude of being everything to him is not befitting a communist leader. The CPI has strongly criticized the statement made by the opposition leader regarding the post of deputy leader of the opposition. Party Assistant Secretary Sathyan Mokeri has harshly criticized opposition leader Pinarayi Vijayan in an article written in the CPI mouthpiece.