ED Attack Case: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണം ഒഴിവാക്കേണ്ടതായിരുന്നു; എം വി ഗോവിന്ദൻ

MV Govindan about ED Attack Case: പ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.രാഷ്ട്രീയമായ നീക്കം നടക്കുമ്പോഴാണ് പാർട്ടി രാഷ്ട്രീയമായി പ്രതിരോധിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട പിണറായി വിജയന് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത് കൊണ്ടാണ് പാർട്ടി ഈ അന്വേഷണത്തെ എതിർക്കുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി....................

ED Attack Case: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണം ഒഴിവാക്കേണ്ടതായിരുന്നു; എം വി ഗോവിന്ദൻ

Mv Govindan

Published: 

20 Jun 2026 | 04:35 PM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നതിനിടയിൽ സിപിഎം പ്രവർത്തകർ ഉണ്ടാക്കിയ ആക്രമണം ഒഴിവാക്കേണ്ടതായിരുന്നു എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സ്വാഭാവികമായ ആക്രമണം മാത്രമായിരുന്നു

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയോട് അനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങൾ നീണ്ടു പോയപ്പോൾ ഉണ്ടായ ഒരു സ്വാഭാവികമായ ആക്രമണം മാത്രമായിരുന്നു അത് എന്നും എന്നാൽ അത് ഒഴിവാക്കേണ്ടതായിരുന്നു എന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എട്ടു മണിക്കൂറോളം നീണ്ടു നിന്നപ്പോൾ പ്രവർത്തകരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

ALSO READ:ശബരിമല സ്വര്‍ണ്ണക്കൊള്ള : ഗൂഢാലോചനയില്‍ പി.എസ് പ്രശാന്തും തന്ത്രി രാജീവരും പ്രതികളാകും

രാഷ്ട്രീയമായ നീക്കം നടക്കുമ്പോഴാണ് പാർട്ടി രാഷ്ട്രീയമായി പ്രതിരോധിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട പിണറായി വിജയന് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത് കൊണ്ടാണ് പാർട്ടി ഈ അന്വേഷണത്തെ എതിർക്കുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെയാണ് കേസെടുത്തത്.

വീണയെ ഇനിയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന

അതേസമയം സിഎംആർഎൽ എക്സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ജൂൺ 17 നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് എത്തിയ വീണയെ 9 മണിക്കൂറോളം ചോദ്യം ചെയ്തത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി വീണയെ ഇനിയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

ജൂൺ 12ന് ആയിരുന്നു കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി വീണയോട് ഹാജരാകാനായി ഇഡി ആവശ്യപ്പെട്ടിരുന്നത്. ഇത് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നു എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാണിച്ചുകൊണ്ട് വീണ അന്ന് ഹാജരായില്ല പകരം തനിക്ക് ഹാജരാകാൻ സാധിക്കില്ല എന്ന് മെയിൽ അയക്കുകയും ചെയ്തു.

സേവനമൊന്നും നൽകാതെ തന്നെ 2.78 കോടി രൂപ കൈപ്പറ്റി

കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്.കർത്ത, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തയുടെ ഭാര്യയും സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ ഡയറക്ടറുമായ ജയ എസ്.കർത്ത എന്നിവരെ സിഎംആർഎൽ–എക്സാലോജിക് കേസിൽ ഇ.ഡി ഇതിനോടകം തന്നെ ചോദ്യം ചെയ്തതാണ്.

ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് സിഎംആർഎൽ കമ്പനിയിൽനിന്നു സേവനമൊന്നും നൽകാതെ തന്നെ 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.

ENGLIS SUMMARY

The attack by CPM workers while officials were investigating the house of opposition leader Pinarayi Vijayan should have been avoided, said party state secretary MV Govindan.

Follow Us
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ