Doctors Strike: ഒപി ചികിൽസ മുടക്കി ഡോക്ടർമാർ സമരത്തിൽ; രോ​ഗികൾ ദുരിതത്തിൽ

Doctors Strike in state: അനിശ്ചിതകാലത്തേക്കാണ് ഒ പി ചികിത്സ മുടക്കി ഡോക്ടർമാർ സമരം തുടങ്ങിയിരിക്കുന്നത്. സർക്കാർ വഞ്ചിച്ചു എന്നാണ് കെ ജി എം സി ടി എ പറയുന്നത്...

Doctors Strike: ഒപി ചികിൽസ മുടക്കി ഡോക്ടർമാർ സമരത്തിൽ; രോ​ഗികൾ ദുരിതത്തിൽ

Doctors Strike

Published: 

02 Feb 2026 | 03:59 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒപി ബഹിഷ്കരിച്ചുകൊണ്ടുള്ള ഡോക്ടർമാരുടെ സമരം ആരംഭിച്ചു. ഇതോടെ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ദുരിതത്തിൽ ആവുകയാണ്. അനിശ്ചിതകാലത്തേക്കാണ് ഒ പി ചികിത്സ മുടക്കി ഡോക്ടർമാർ സമരം തുടങ്ങിയിരിക്കുന്നത്. സർക്കാർ വഞ്ചിച്ചു എന്നാണ് കെ ജി എം സി ടി എ പറയുന്നത്.

രാവിലെ മുതൽ മെഡിക്കൽ കോളേജിലെ ഒപികളില‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സമരം ആണെന്ന് അറിയാതെ ചികിത്സയ്ക്കായി എത്തിയ നിരവധി രോഗികൾ അവരിൽ ചിലർ ഗുരുതരാവസ്ഥയിലുള്ളവരും ഉണ്ട്, ഇവർ പിജി ഡോക്ടർമാരെ കണ്ട് മടങ്ങേണ്ട അവസ്ഥയാണ്. ചില രോഗികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടതായും വന്നു.

അതേസമയം അധ്യാപനവും ബഹിഷ്കരിച്ച പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിലായ അവസ്ഥയാണ്. അതേസമയം അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശമ്പളപരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശ്ശികയും ഉടൻ നൽകുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക, ഡോക്ടർ ക്ഷാമം പരിഹരിക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കുകതുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Follow Us
Related Stories
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?
Bengaluru Train: മലബാറുകാര്‍ക്ക് കനത്ത നിരാശ; ബെംഗളൂരു-കോഴിക്കോട് ട്രെയിനിന്റെ സമയത്തില്‍ മാറ്റം, വൈകിയോടും
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ