Tragic Accident in Thrissur: തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

8 Tamil Nadu Students Killed as Car Rams into Parked Lorry: റോഡേരികിൽ നിർത്തിയിട്ടിരുന്ന ലോറികളിൽ ഉണ്ടായിരുന്നവരാണ് അപകടത്തെ കുറിച്ച് പ്രദേശവാസികളെ വിവരമറിയിക്കുന്നത്. കാർ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് പൊലിസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്

Tragic Accident in Thrissur: തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Published: 

05 Sep 2026 | 06:42 AM

തൃശൂർ: ദേശീയപാതയിൽ പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി എട്ട് പേർക്ക് ദാരുണാന്ത്യം വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെയാകെ നടുക്കിയ അപകടം ഉണ്ടായത്. തമിഴ്നാനാട്ടിൽ നിന്നുമുള്ള എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. മധുരൈ രജിസ്റ്റേരേഷനുള്ള കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കാറിൽ ഉണ്ടായിരുന്ന എട്ട് പേരും മരണപ്പെട്ടു. ഡിണ്ടികല്ലിലെ ഒരു എഞ്ചിനിയറിങ് കോളേജിൻ്റെ ഐ.ഡി കാർഡ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിട്ടുണ്ട്. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഗുരുവായൂർ ഭാഗത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ദേശീയ പാതയിൽ നിർമ്മാണം പുരോഗമിക്കുന്ന ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. ഈ ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറികളിൽ ഒന്നിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറിയിലേക്കാണ് കാർ ഇടിച്ചു കയറിയത് എന്നാണ് വിവരം. വാഹനം അമിത വേഗതിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ലോറികൾ അനധികൃതമായാണ് നിർത്തിയിട്ടിരുന്നത് എന്നും. ദേശിയ പാതയിൽ നിർമ്മാണം പുരോഗമികുന്ന ഈ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാണെന്നും നാട്ടുകാർ പറയുന്നു.

Also Read: Kochi Snatching : മാല പൊട്ടിക്കൽ ശ്രമം തടഞ്ഞു, കൊച്ചിയിൽ മോഷ്ടാവ് വിരൽ കടിച്ചെടുത്ത് രക്ഷപ്പെട്ടു

റോഡേരികിൽ നിർത്തിയിട്ടിരുന്ന ലോറികളിൽ ഉണ്ടായിരുന്നവരാണ് അപകടത്തെ കുറിച്ച് പ്രദേശവാസികളെ വിവരമറിയിക്കുന്നത്. കാർ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് പൊലിസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കാർ പൂർണമായും തകർന്നിരുന്നു എന്നതിനാൽ വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഏഴ് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു എന്നാണ് വിവരം. ഒരാളെ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ സംഭവ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

English Summary

Eight engineering students from Tamil Nadu were tragically killed when their car rammed into a parked lorry on the National Highway in Thrissur on Friday midnight. The victims, yet to be identified, were traveling towards Kodungallur. Rescue teams cut open the completely crushed car to recover the bodies.

Loading...
Unable to load recommendations.
Follow Us
Related Stories
റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞു കയറി; തൃശ്ശൂർ ദേശീയപാതയിൽ അജ്ഞാതൻ മരിച്ച നിലയിൽ
Kerala Weather Update: മഴ കുറഞ്ഞു, വീണ്ടും കൊടും ചൂടിലേക്കോ? പ്രതീക്ഷ തുലാവർഷത്തിൽ! ഇന്നത്തെ കാലാവസ്ഥ
Kochi Snatching : മാല പൊട്ടിക്കൽ ശ്രമം തടഞ്ഞു, കൊച്ചിയിൽ മോഷ്ടാവ് വിരൽ കടിച്ചെടുത്ത് രക്ഷപ്പെട്ടു
Kanthapuram : ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമം; പ്രതികരിച്ച് കാന്തപുരം
Kerala Lottery Result : ഇന്നത്തെ കോടിപതി നിങ്ങളാണോ… സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Rain Alert: ശോഭായാത്രയെ മഴ ബാധിക്കുമോ? സാധ്യത തള്ളിക്കളയാനാകില്ല; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി