Ernakulam South Railway Station: ഇനി ട്രെയിനിൽ നിന്ന് ചാടി ഇറങ്ങേണ്ട, തൂങ്ങി കയറേണ്ട, സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളുടെ ഉയരം കൂട്ടുന്നു

Ernakulam South Railway Station Begins Platform Height Extension: പ്ലാറ്റ്‌ഫോം വീതി കൂട്ടാനായി ഇഎസ്ഐ ആശുപത്രിയുടെ ഭൂമി ഏറ്റെടുക്കാൻ 12 കോടി രൂപയുടെ ശുപാർശ നൽകിയിരുന്നെങ്കിലും തിരുവനന്തപുരം ഡിവിഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. മൂന്നാം പ്ലാറ്റ്‌ഫോം നിർമ്മിക്കണമെന്ന ആവശ്യവും പരിഗണനയിലില്ലെന്ന ആക്ഷേപം ശക്തമാണ്.

Ernakulam South Railway Station: ഇനി ട്രെയിനിൽ നിന്ന് ചാടി ഇറങ്ങേണ്ട, തൂങ്ങി കയറേണ്ട, സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളുടെ ഉയരം കൂട്ടുന്നു

Ernakulam South Railway Station

Updated On: 

18 Mar 2026 | 06:42 PM

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ ഉയരം കൂട്ടുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ട്രെയിനുകളുടെ വാതിൽപടിയും പ്ലാറ്റ്‌ഫോമും തമ്മിലുള്ള വലിയ ഉയരവ്യത്യാസം യാത്രക്കാർക്ക്, പ്രത്യേകിച്ച് മുതിർന്നവർക്കും സ്ത്രീകൾക്കും അപകടഭീഷണിയാകുന്നുവെന്ന പരാതിയെത്തുടർന്നാണ് റെയിൽവേയുടെ ഈ നടപടി.

ആദ്യഘട്ടത്തിൽ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് പണികൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി എറണാകുളത്തുനിന്ന് സർവീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ ട്രെയിനുകൾക്ക് മാർച്ച് 26 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില ട്രെയിനുകൾ സൗത്തിനു പകരം ആലുവയിൽ നിന്നായിരിക്കും സർവീസ് നടത്തുക. രണ്ടാം പ്ലാറ്റ്‌ഫോമിന് ശേഷം 3, 4, 5 പ്ലാറ്റ്‌ഫോമുകളുടെ ഉയരവും വർദ്ധിപ്പിക്കും.

നാല് വർഷം മുൻപ് മഴവെള്ളം കയറുന്നത് ഒഴിവാക്കാൻ സൗത്ത് സ്റ്റേഷനിലെ റെയിൽവേ ട്രാക്കുകൾ ഉയർത്തിയിരുന്നു. ഇതോടെ ട്രാക്കിന് ആപേക്ഷികമായി പ്ലാറ്റ്‌ഫോമുകളുടെ ഉയരം കുറഞ്ഞു. ഇത് ട്രെയിനിൽ കയറുന്നവർക്ക് വലിയ പ്രയാസം ഉണ്ടാക്കി. ഏകദേശം 2 കോടി രൂപ ചെലവഴിച്ചാണ് 4 പ്ലാറ്റ്‌ഫോമുകൾ 20 മുതൽ 50 സെന്റീമീറ്റർ വരെ ഉയർത്തുന്നത്. നവീകരണത്തിന്റെ ഭാഗമായി പിന്നീട് ഗ്രാനൈറ്റ് പാകുന്ന ജോലികളും നടക്കും.

സൗത്തിൽ നവീകരണം നടക്കുമ്പോഴും എറണാകുളം നോർത്ത് സ്റ്റേഷനിലെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. ഒന്നാം പ്ലാറ്റ്‌ഫോമിലെ വീതിക്കുറവ് വലിയ തിരക്കിനും അപകടസാധ്യതയ്ക്കും കാരണമാകുന്നുണ്ട്. പ്ലാറ്റ്‌ഫോം വീതി കൂട്ടാനായി ഇഎസ്ഐ ആശുപത്രിയുടെ ഭൂമി ഏറ്റെടുക്കാൻ 12 കോടി രൂപയുടെ ശുപാർശ നൽകിയിരുന്നെങ്കിലും തിരുവനന്തപുരം ഡിവിഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. മൂന്നാം പ്ലാറ്റ്‌ഫോം നിർമ്മിക്കണമെന്ന ആവശ്യവും പരിഗണനയിലില്ലെന്ന ആക്ഷേപം ശക്തമാണ്.

Follow Us
Related Stories
Thiruvnanthapuram News: ബൈക്ക് ഇരപ്പിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു
എം.വി ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ കെൽപ്പില്ല: രൂക്ഷ വിമർശനവുമായി ജി സുധാകരൻ
Kerala Rain Alert: കുട മാറ്റിവെക്കേണ്ട, മഴ തുടരും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം
Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?