Fake Driving License: വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വ്യാജ ലൈസൻസ്; മലപ്പുറം സബ് ആർടി ഓഫീസിനെതിരെ വിജിലൻസ് അന്വേഷണം

Fake Driving License: നിരവധി വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയതായും റിപ്പോർട്ട്. അതേസമയം ഈ തട്ടിപ്പിന് പിന്നിൽ വലിയൊരു സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. കൂടാതെ ഈ തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും ഏതൊക്കെ ഏജൻസികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും വിജിലൻസ് സംഘം വിശദമായി............MVDMVD

Fake Driving License: വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വ്യാജ ലൈസൻസ്; മലപ്പുറം സബ് ആർടി ഓഫീസിനെതിരെ വിജിലൻസ് അന്വേഷണം

Mvd

Published: 

01 Sep 2026 | 03:13 PM

മലപ്പുറം: ജില്ലയിലെ സബ് ആർടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ നിർമ്മിച്ചു നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. തട്ടിപ്പിന്റെ പൂർണ്ണ വിവരങ്ങളും ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലുള്ള നീക്കങ്ങളും പുറത്തുകൊണ്ടു വരുന്നതിനാണ് കേസിന്റെ അന്വേഷണം വിജിലൻസിന് കൈമാറാനായി തീരുമാനമെടുത്തത്.

സബ് ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിൻ വിവരങ്ങളും ദുരുപയോഗം ചെയ്ത് അർഹതയില്ലാത്തവർക്കും മുൻപുള്ള ലൈസൻസ് റദ്ദാക്കപ്പെട്ടവർക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ലൈസൻസ് ഉണ്ടാക്കി നൽകിയെന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ALSO READ:ആന്റണി രാജുവിന് നിർണായകം, തൊണ്ടിമുതൽ കേസിൽ അപ്പീൽ ഇന്ന് പരിഗണിക്കും

ഇത്തരത്തിൽ നിരവധി വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയതായും റിപ്പോർട്ട്. അതേസമയം ഈ തട്ടിപ്പിന് പിന്നിൽ വലിയൊരു സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. കൂടാതെ ഈ തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും ഏതൊക്കെ ഏജൻസികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും വിജിലൻസ് സംഘം വിശദമായി പരിശോധിക്കുമെന്നാണ് സൂചന. കൂടാതെ വരുന്ന ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഓഫീസുകളിൽ മിന്നൽ പരിശോധന ഉണ്ടാകുമെന്ന സൂചനയുമുണ്ട്.

ENGLISH SUMMARY

It is reported that the Vigilance will conduct an investigation into the incident of fake driving licenses being produced and issued at the sub-RT offices in the district. The decision to hand over the investigation of the case to the Vigilance was taken to reveal the full details of the fraud and the movements between the officials and agents behind it.

Loading...
Unable to load recommendations.
Follow Us
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ