P.H Kurian Passes Away : മുൻ അഡീഷ്ണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു

P.H Kurian Passes Away : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ( 67 ) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് അഞ്ചരയോടെ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. 1986 കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കോട്ടയം പാമ്പാടി സ്വദേശിയാണ്.

P.H Kurian Passes Away : മുൻ അഡീഷ്ണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു

P.h Kurian

Updated On: 

26 Aug 2026 | 10:39 PM

തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ( 67 ) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് അഞ്ചരയോടെ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. 1986 കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കോട്ടയം പാമ്പാടി സ്വദേശിയാണ്. റവന്യൂ, വ്യവസായം, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. ഒഡീഷയിലും വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച പാമ്പാടിയിൽ വച്ച് നടക്കും.

കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ കുര്യൻ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ റിസർച്ച് നടത്തി വരുമ്പോൾ ആണ് സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സർവീസിൽ എത്തിയ അദ്ദേഹം റവന്യൂ, വ്യവസായം, ഐടി, ജലവിഭവം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി അഡീഷണൽ സെക്രട്ടറിയായും സേവനം ചെയ്തു. കേരളത്തിൽ വലിയ ദുരന്തം വിതച്ച ഓഖി, 2018 ൽ ഉണ്ടായ മഹാപ്രളയം തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ റവന്യൂ സെക്രട്ടറി എന്ന നിലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചിരുന്നു. ക്യാൻസർ ​രോ​ഗികളുടെ മരുന്നിന്റെ വില കുറയ്ക്കുന്നതിൽ അദ്ദേഹത്തിന്റെ നിർണായക ഇടപെടൽ നത്തിയിട്ടുണ്ട്. ഐ.ടി മേഖലയിലും ചില നിർണായക തീരുമാനങ്ങൾ അദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്. അത് സംസ്ഥാനത്തെ ഐ.ടി വളർച്ചയ്ക്ക് ഏറെ ​ഗുണകരമാവുകയും ചെയ്തു.

Also Read : മലപ്പുറത്ത് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കേന്ദ്ര സർവീസിലും മികച്ച പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനു ശേഷവും പൊതുരംഗത്ത് അദ്ദേഹം സജീവമായിരുന്നു. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ആദ്യ ചെയർമാൻയും ചുമതല വഹിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാങ്കേതി വകുപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഓഡീഷ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിയമനം പിന്നീട്1993 ലാണ് കേരള കേഡറിലേക്ക് എത്തിയത്.

കോട്ടയം ഇടുക്കി ജില്ലകളിൽ കളക്ടറായിരുന്നു. പാലക്കാടും പാലയിലും സബ് കളക്ടറുടെ ചുമതല വഹിച്ചിട്ടുണ്ട്. ഉഷ ആണ് ഭാര്യ, ഗോഡ്‌ലി ഹേബൽ കുര്യൻ, ഡോ. ഹെൻറി കുര്യൻ എന്നിവരാണ് മക്കൾ, സ്നേഹ അനിൽ, ഡോ. ജോമി ജേക്കബ് എന്നിവരാണ് മരുമക്കൾ.

English Summary

Additional Chief Secretary P.H. Kurian (67) has passed away. He breathed his last around 5:30 PM today while undergoing treatment for cancer. He resided at Muttada in Thiruvananthapuram. A 1986-batch Kerala cadre officer, he hailed from Pampady in Kottayam. He had served as Principal Secretary in the Revenue, Industries, and Information Technology departments.

Loading...
Unable to load recommendations.
Follow Us
Related Stories
പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടത്തിയ ക്രമക്കേടുകളിൽ പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Kerala Rain Alert: ഇനി മഴ തന്നെ മഴ! ഓറഞ്ച് അലര്‍ട്ട് പുതച്ച് കേരളം; കുട മടക്കാറായില്ല
Kerala Lottery Result : ഒരു കോടിയാണ് ഒന്നാം സമ്മാനം, സുവർണ്ണ കേരളം ലോട്ടറിയുടെ ഇന്നത്തെ ഫലം പുറത്ത്
അ‌ഴിമതി ‘രഹസ്യം’ പറയില്ല! വിജിലൻസ് ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ​ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി
Sabarimala Fake Health Card: ശബരിമലയിൽ ലാബ് മാഫിയ സജീവം; വ്യാജ ഹെൽത്ത് കാർഡ് നൽകിയവർ പിടിയിൽ
അ‌പകടത്തിന് മുമ്പ് നടന്നത് വണ്ടി പറയും; സു​ഹൈലിന്റെ മിനി കൂപ്പറിന്റെ ‘ബ്ലാക്ക് ബോക്സ്’ ജർമ്മനിയിലേക്ക്
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി