മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി; ശിക്ഷിച്ചത് നാല് വർഷത്തേക്ക്, ജയിലിൽ കിടന്നത് കഷ്ടി ഒരു മാസം

Tomin J Thachankary released from prison: 2007 ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. പക്ഷേ അ‌ന്വേഷണം ഏറെ ​വൈകി. 2013-ൽ അന്വേഷണം പൂർത്തിയാക്കി തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയ. എന്നാൽ ഈ കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. 2025 നവംബർ ഒന്നിനാണ് കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. ഒൻപതു മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി സെപ്റ്റംബർ 17ന് കോടതി ശിക്ഷവിധിച്ചു.

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി; ശിക്ഷിച്ചത് നാല് വർഷത്തേക്ക്, ജയിലിൽ കിടന്നത് കഷ്ടി ഒരു മാസം

Tomin J Thachankary Released From Prison

Published: 

15 Oct 2026 | 10:55 PM

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട്, പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന മുൻ കേരള ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി ​ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ട്, ജസ്റ്റിസ് എ. ബദറുദ്ദീൻ ശിക്ഷ മരവിപ്പിച്ചതിനെ തുടർന്നാണ് മുൻ ഡിജിപി ജയിൽമോചിതനായത്. ​ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും ടോമിൻ ജെ തച്ചങ്കരി പുറത്തിറങ്ങി.

കേസിലെ അപ്പീൽ തീർപ്പാകുന്നതുവരെ കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യം പരിഗണിച്ച ​ഹൈക്കോടതി പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അ‌നുവദിച്ചിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ തച്ചങ്കരിക്ക് സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്.

ALSO READ: ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയവർക്ക് സംവരണത്തിന് അ‌ർഹതയില്ല: സുപ്രീം കോടതി

സെപ്റ്റംബർ 18 മുതൽ തച്ചങ്കരി ജയിലിലായിരുന്നു. നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട തച്ചങ്കരി കഷ്ടിച്ച് ഏതാണ്ട് ഒരുമാസമാണ് ജയിൽവാസം അ‌നുഭവിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. 2003 ജനുവരി ഒന്നുമുതൽ 2007 ജൂലായ് നാലുവരെയുള്ള കാലയളവിൽ ഐജിയായിരിക്കേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്ന വിജിലൻസ് കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണ് തന്റെ പക്കലുള്ളത് എന്നത് ഉൾപ്പെടെയുള്ള തച്ചങ്കരിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോട്ടയം വിജിലൻസ് കോടതി അ‌നധികൃത സ്വന്ത് സമ്പാദനത്തിൽ തച്ചങ്കരി കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്. നിശ്ചിത കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് തച്ചങ്കരി സമ്പാദിച്ചതായാണ് അന്വേഷണസംഘം പരിശോധനയിൽ കണ്ടെത്തിയത്.

2007 ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. പക്ഷേ അ‌ന്വേഷണം ഏറെ ​വൈകി. 2013-ൽ അന്വേഷണം പൂർത്തിയാക്കി തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയ. എന്നാൽ ഈ കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. 2025 നവംബർ ഒന്നിനാണ് കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 271 പ്രമാണങ്ങളും ഹാജരാക്കി. ഒൻപതു മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി സെപ്റ്റംബർ 17ന് കോടതി ശിക്ഷവിധിച്ചു.

English Summary

Former Kerala DGP Tomin J. Thachankary, who was serving a four-year rigorous imprisonment sentence at the Poojappura Central Jail in connection with a case involving the accumulation of disproportionate assets, has been released. Thachankary had filed a petition in the High Court seeking a stay on his conviction. The former DGP was released following an order by Justice A. Badharudeen, who stayed the sentence while considering the petition.

Loading...
Unable to load recommendations.
Follow Us
Related Stories
Nedumbasseri Accident: സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട്; രാസ ലഹരിയുടെ ഉപയോഗത്തിൽ കൂടുതൽ പരിശോധന
പരീക്ഷയ്ക്ക് കോളജിൽ പോകവേ റോഡിലെ വെള്ളവരയിൽ തെന്നി ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
Sabarimala Virtual Que:ഭക്തരെ കൊള്ളയടിക്കുന്നു!ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ലെന്ന് ബിജെപി
Idukki Hartal: ഇടുക്കിയിൽ നാളെ ഹർത്താൽ; ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിൽ മാറ്റം
Kerala Lottery Result: ആ ടിക്കറ്റെടുത്തൊന്ന് നോക്കിക്കോ, ഒരു കോടിയുടെ കാരുണ്യ പ്ലസ് ലോട്ടറി ഫലം വന്നിട്ടുണ്ടേ…
Nedumbasseri Accident: നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിനെ എയർപോർട്ട് റോഡിലും ബാറിലും എത്തിച്ചു തെളിവെടുപ്പ് നടത്തി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?