TU Kuruvila : മുൻ മന്ത്രിയും കേരള കോൺഗ്രസ് സീനിയർ നേതാവുമായ ടിയു കുരുവിള അന്തരിച്ചു

Former Minister TU Kuruvila Passed Away : വി എസ് സർക്കാരിൻ്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ടി യു കുരുവിള. ഒരു വർഷം വരെ മാത്രമെ ടി യു കുരുവിളയ്ക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ സാധിച്ചിരുന്നുള്ളൂ. കോതമംഗലത്ത് നിന്നായിരുന്നു ടി യു കുരുവിള നിയമസഭയിലേക്കെത്തിയത്.

TU Kuruvila : മുൻ മന്ത്രിയും കേരള കോൺഗ്രസ് സീനിയർ നേതാവുമായ ടിയു കുരുവിള അന്തരിച്ചു

TU Kuruvila

Updated On: 

29 May 2026 | 11:01 PM

കൊച്ചി : മുൻ മന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ ടി യു കുരുവിള അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്ന് കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. 89 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുിന്നു. കേരള കോൺഗ്രസിനൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തി പഞ്ചായത്തംഗത്തിൽ നിന്നും മന്ത്രി വരെയായ വ്യക്തിയാണ് ടി യു കുരുവിള. വി എസ് അച്യൂതാനന്ദൻ സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. മെയ് 31-ാം തീയതി ഞായറാഴ്ച രണ്ട് മണിക്ക് സംസ്കാരം.

28-ാം വയസിൽ പഞ്ചായത്ത് പ്രസിഡൻ്റ്, 70 വയസിൽ മന്ത്രി

കേരള കോൺഗ്രസിൻ്റെ രൂപീകരണത്തിന് ശേഷം നടന്ന എല്ലാ പിളർപ്പിലും പി ജെ ജോസഫിനൊപ്പം അടിയുറച്ച് നിന്ന നേതാവായിരുന്നു ടി യു കുരുവിള. 28-ാം വയസിൽ കീരമ്പാറ പഞ്ചായത്ത് പ്രസിഡൻ്റായിട്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കമിടുന്നത്. 14 വർഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ചു. കൂർളാ ചേട്ടൻ എന്നായിരുന്നു ടി യു കുരുവളയെ കോതമംഗലത്തുള്ളവർ വിളിച്ചിരുന്നത്. 2006ൽ 70-ാം വയസിലാണ് ടി യു കുരുവിള നിയമസഭയിലേക്ക് ആദ്യമായി എത്തുന്നത്. 2006ൽ വിഎസ് അച്യുതാനന്ദൻ സർക്കാരിൽ വിമാനയാത്ര വിവാദത്തിൽ പി ജെ ജോസഫിന് രാജിവെക്കേണ്ടി വന്നപ്പോൾ മന്ത്രിസ്ഥാനം ടി യു കുരുവിളയെ തേടിയെത്തി.

ALSO READ : CM VD Satheesan: ജനങ്ങൾ ചിരിക്കുകയാണ്! സാമാന്യ ബുദ്ധിയുമില്ലേ?ED അന്വേഷണത്തിലെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി

മന്ത്രിപദവിക്ക് ഒരു വർഷത്തെ ആയുസ് മാത്രം

എന്നാൽ മന്ത്രിപദവിക്ക് ഒരു വർഷത്തെ മാത്രം ആയുസുണ്ടായിരുന്നുള്ളൂ.അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുള്ള ഭൂമി വിവാദത്തിൽ പിന്നീട് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. വിവാദത്തിലും 2011ൽ വീണ്ടും മത്സരിച്ചപ്പോൾ കോതമംഗലത്ത് ടി യു കുരുവിള വീണ്ടും വിജയിച്ചു. എന്നാൽ മൂന്നാം തവണ 2016ൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ജയിക്കാനായില്ല. എന്നിരുന്നാലും കേരള കോൺഗ്രസ് വിഭാഗത്തിൻ്റെ രാഷ്ട്രീകാര്യങ്ങളിൽ സജീവമായി ടി യു കുരുവിള പ്രവർത്തിച്ചു വന്നിരുന്നു. ജോസഫ് ഗ്രൂപ്പിൻ്റെ വൈസ് ചെയർമാൻ സ്ഥാനം അദ്ദേഹം വഹിച്ചിരുന്ന.

യാക്കോബായ സഭ സെക്രട്ടറി

രാഷ്ട്രീയ പ്രവർത്തനത്തിന് പുറമെ അദ്ദേഹം സാമുധായികപരമായും ബിസിനെസ് മേഖലയിലും സജീവമായി പ്രവർത്തിച്ചു. യാക്കോബായ സഭയുടെ അൽമായ സെക്രട്ടറി സ്ഥാനം വരെ ടി യു കുരുവിള വഹിച്ചിരുന്നു. സഭ അദ്ദേഹത്തിൻ്റെ ഷെവലിയാർ പദവിയും നൽകിയിരുന്നു. ഹൗസിങ് ബോർഡ്, പ്ലാൻ്റേഷൻ കോർപ്പറേഷൻ ചെയർമാൻ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. ഒപ്പം റബർ ബോർഡ് അംഗവുമായിരുന്നു. ഈറ്റയുമായി അനുബന്ധിച്ചുള്ള വ്യവസായത്തിലും ശ്രദ്ധേയനായിരുന്നു ടി യു കുരുവിള.

English Summary

Former Minister and Kerala Congress Joseph Fraction Senior Leader TU Kuruvila Passed Away at the age of 89.  TU Kuruvila was under treatment for a few days to Age Related Health Issues. Funeral will Decide Later.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി