Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ

Dalit Youth Beaten Inside Police Station:കാലടി പോലീസ് സ്റ്റേഷനിൽ വച്ച് യുവാവ് സമാനതകളില്ലാത്ത ക്രൂരതകള്ഡ നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് പോലീസുകാർക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്.പോലീസിന്റെ ബൂട്ടിട്ട് തോഴിക്കുകയും ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു നഗ്നനാക്കി മർദ്ദിച്ചു എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് പോലീസുകാർക്കെതിരെ യുവാവ് ആരോപിക്കുന്നത്........

Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ

Kerala Police

Published: 

06 Sep 2026 | 04:48 PM

കൊച്ചി: കാലടി പോലീസ് സ്റ്റേഷനിൽ ദളിത് യുവാവിനെ ക്രൂരമായി മർദ്ധിച്ചതായി പരാതി. സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. കാലടി പോലീസ് സ്റ്റേഷനിൽ വച്ച് യുവാവ് സമാനതകളില്ലാത്ത ക്രൂരതകള്ഡ നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് പോലീസുകാർക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്. ഇവരെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തതായി ആണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് കാലടി സ്വദേശി സുജിത്ത് എസ്പിക്ക് സംഭവത്തിൽ പരാതി നൽകിയത്.

സെപ്റ്റംബർ രണ്ടാം തീയതിയാണ് സംഭവം. ഉച്ചയോടെ സ്റ്റേഷനിൽ എത്തിച്ച യുവാവിനെ രാത്രി വരെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചു എന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. പോലീസിന്റെ ബൂട്ടിട്ട് തോഴിക്കുകയും ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു നഗ്നനാക്കി മർദ്ദിച്ചു എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് പോലീസുകാർക്കെതിരെ യുവാവ് ആരോപിക്കുന്നത്.

ALSO READ:ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം

സെപ്റ്റംബർ രണ്ടാം തീയതി രാത്രി വരെ ക്രൂരമായി മർദ്ദിച്ചു എന്നും പറയുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരായ അജ്മൽ നിസാർ ധനേഷ് രഞ്ജിത്ത് എന്നിവരെയാണ് പോലീസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ മർദ്ധിച്ച പോലീസുകാരുടെ പേരടക്കം ഉൾപ്പെടുത്തിയാണ് യുവാവ് പരാതി നൽകിയത്.

പാളയം പ്രദീപ് രമ്യ ഹരിദാസിന്റെ സ്റ്റാഫ് അംഗമല്ല

തിരുവനന്തപുരം ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള കൂട്ടയടിയിൽ രമ്യ ഹരിദാസ് എംഎൽഎയുടെ കള്ളങ്ങൾ പൊളിയുന്നു. കോൺഗ്രസ് നേതാവ് പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്ന രമ്യാ ഹരിദാസിന്റെ വാദമാണ് ഇപ്പോൾ അല്ല എന്ന് രേഖകളിലൂടെ തെളിഞ്ഞിരിക്കുന്നത്. എംഎൽഎയ്ക്ക് സർക്കാർ അനുവദിച്ച മൂന്ന് സ്റ്റാഫുകൾ മാത്രമാണ് രേഖയിൽ ഉള്ളത്. ഇതിൽ മണ്ഡലം പ്രതിനിധിയായ വിമൽ കൂടാതെ ഡ്രൈവർ അടക്കം രണ്ടുപേരാണ് ഉള്ളത്. എന്നാൽ സർക്കാറിന്റെ ഈ ഔദ്യോഗിക രേഖകളിൽ പാളയം പ്രദീപിന്റെ പേരില്ല എന്നാണ് വ്യക്തമാകുന്നത്.

അതിനിടയിൽ കോൺഗ്രസുകാരുടെ ഈ തമ്മിലടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കി നാണക്കേട് ഉണ്ടാക്കി എന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. മാത്രമല്ല സംഭവത്തിൽ പാളയം പ്രദീപിനെയും സജാദിനെയും കെപിസിസി സസ്പെൻഡ് ചെയ്തതായും റിപ്പോർട്ട്. ഇതുകൂടാതെ കോൺഗ്രസ് പ്രവർത്തകനായ സജിത്ത് മുട്ടമ്പലം രമ്യ ഹരിദാസ് എംഎൽഎ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന ആരോപണവും ഇപ്പോൾ പൊളിയാണ്. വീഡിയോ ദൃശ്യങ്ങളിൽ നിന്നും രമ്യ സജിത്തിനെ കൈകളിൽ കയറി പിടിക്കുന്നതാണ് കാണുന്നത്. ഇതും ഇപ്പോൾ വിവാദങ്ങൾക്കിടയാക്കുകയാണ്.

ENGLISH SUMMARY

A complaint has been filed against a Dalit youth who was brutally beaten up at Kalady police station. Action has been taken against four police officers in the incident. Departmental action has been taken against the police officers in the wake of the unprecedented brutality faced by the youth at Kalady police station. The Home Department has reportedly suspended them.

Loading...
Unable to load recommendations.
Follow Us
Related Stories
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? പരീക്ഷിച്ചാലോ…
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി