G Sudhakaran: പിന്തുണ വേണം! വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ച് ജി സുധാകരൻ

G Sudhakaran: വോട്ടു ഉറപ്പിക്കുന്നതിനു വേണ്ടി ജി സുധാകരൻ സജീവനീക്കങ്ങൾ നടത്തിയതോടെ അമ്പലപ്പുഴയിൽ എച്ച് സലാമും ജി സുധാകരനും തമ്മിലുള്ള ഒരു അഭിമാന പോരാട്ടം ആയിരിക്കും നടക്കുക എന്ന കാര്യത്തിൽ സംശയമില്ല....

G Sudhakaran: പിന്തുണ വേണം! വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ച് ജി സുധാകരൻ

Vellappally Natesan, G Sudhakaran

Published: 

16 Mar 2026 | 01:06 PM

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ കൂടി ഉറപ്പായതോടെ വിജയം ഉറപ്പാക്കാനായി തിരക്കിട്ട നീക്കങ്ങളുമായി ജി സുധാകരൻ. സമുദായ നേതാക്കളെ കൂടെ കൂട്ടാൻ ആണ് നീക്കം. ഇതിനായി ജി സുധാകരൻ രാവിലെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി സന്ദർശനം നടത്തിയതായാണ് റിപ്പോർട്ട്. ശേഷം പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്കും അദ്ദേഹം പോയി.

വോട്ടു ഉറപ്പിക്കുന്നതിനു വേണ്ടി ജി സുധാകരൻ സജീവനീക്കങ്ങൾ നടത്തിയതോടെ അമ്പലപ്പുഴയിൽ എച്ച് സലാമും ജി സുധാകരനും തമ്മിലുള്ള ഒരു അഭിമാന പോരാട്ടം ആയിരിക്കും നടക്കുക എന്ന കാര്യത്തിൽ സംശയമില്ല.

ജി സുധാകരനെ യുഡിഎഫ് പിന്തുണ നൽകുന്നതിൽ ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.. എന്നാൽ സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല എന്നും റിപ്പോർട്ട്. മന്ത്രിസ്ഥാനം മറ്റു പദവികളും ആവശ്യപ്പെട്ടിട്ടില്ല. താൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നത്.

ഇതിനിടെ കെസി വേണുഗോപാലുമായി ചർച്ച നടത്തിയെന്നും വിവരം. സുധാകരൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ആലോചന ഉണ്ടാകുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അതേസമയം എച്ച് സലാമാണ് അമ്പലപ്പുഴയിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി. സലാമിനെ തോൽപ്പിക്കുക എന്ന ഒറ്റയാണ് കോൺഗ്രസും മുന്നോട്ടുവയ്ക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം