Gold Theft: ആശുപത്രി വാര്‍ഡില്‍ സ്വര്‍ണക്കവര്‍ച്ച; 12 ഗ്രാമും പണവും നഷ്ടമായി

Kottayam Hospital Gold Theft: 2019 മുതല്‍ കോതമംഗലത്തുള്ള ബാങ്കില്‍ ജോലി ചെയ്യുകയാണെന്ന് പറഞ്ഞാണ് അനുഷ തട്ടിപ്പ് നടത്തിയത്. ജോലിക്ക് പോകുന്നുവെന്ന വ്യാജേന എല്ലാ ദിവസവും വീട്ടില്‍ നിന്നുമിറങ്ങും. സ്വര്‍ണം ബാങ്കില്‍ വെക്കുകയാണെങ്കില്‍ കൂടുതല്‍ പലിശ ലഭിക്കുമെന്ന് പറഞ്ഞാണ് ആളുകളില്‍ നിന്നും ഇവര്‍ സ്വര്‍ണം കൈക്കലാക്കിയത്.

Gold Theft: ആശുപത്രി വാര്‍ഡില്‍ സ്വര്‍ണക്കവര്‍ച്ച; 12 ഗ്രാമും പണവും നഷ്ടമായി

പ്രതീകാത്മക ചിത്രം

Published: 

07 Feb 2026 | 06:30 AM

കോട്ടയം: ആശുപത്രി വാര്‍ഡില്‍ വന്‍ കവര്‍ച്ച. 12 ഗ്രാം സ്വര്‍ണവും പണവും ഉള്‍പ്പെടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടമായി. പ്രതി പിടിയില്‍. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി അമീര്‍ ഹംസ ആണ് പിടിയിലായത്. കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം.

ബാങ്കില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണമോഷണം

കൊച്ചി; ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. അടിമാലി സ്വദേശി അനുഷയാണ് അറസ്റ്റിലായിരിക്കുന്നത്. ബാങ്ക് ജോലിയുടെ മറവില്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലക്ഷകണക്കിന് രൂപയുടെ ആഭരണങ്ങള്‍ ഇവര്‍ തട്ടിയെടുത്തു. ഡല്‍ഹിയില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.

2019 മുതല്‍ കോതമംഗലത്തുള്ള ബാങ്കില്‍ ജോലി ചെയ്യുകയാണെന്ന് പറഞ്ഞാണ് അനുഷ തട്ടിപ്പ് നടത്തിയത്. ജോലിക്ക് പോകുന്നുവെന്ന വ്യാജേന എല്ലാ ദിവസവും വീട്ടില്‍ നിന്നുമിറങ്ങും. സ്വര്‍ണം ബാങ്കില്‍ വെക്കുകയാണെങ്കില്‍ കൂടുതല്‍ പലിശ ലഭിക്കുമെന്ന് പറഞ്ഞാണ് ആളുകളില്‍ നിന്നും ഇവര്‍ സ്വര്‍ണം കൈക്കലാക്കിയത്.

Also Read: Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം മുറുകുന്നു; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിലേക്ക്

എന്നാല്‍ 2025 ഡിസംബര്‍ 21ന് പ്രമോഷന് വേണ്ടിയുള്ള അഭിമുഖമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനുഷ പിന്നീട് മടങ്ങിയെത്തിയില്ല. അനുഷയെ കാണാതായതോടെ ഭര്‍ത്താവ് അരുണ്‍ കോതമംഗലം ബാങ്ക് ശാഖയില്‍ അന്വേഷിച്ചപ്പോഴാണ് ജോലിക്കഥയുടെ കെട്ടഴിഞ്ഞത്. അനുഷ എന്ന പേരില്‍ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തി.

2019ല്‍ അരുണ്‍ വിദേശത്തേക്ക് പോയപ്പോഴാണ് തനിക്ക് ബാങ്ക് ജോലി ലഭിച്ചെന്ന് അനുഷ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ അരുണ്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷവും ബാങ്ക് ജോലിക്കായി അവര്‍ വീട്ടില്‍ നിന്നിറങ്ങി. ഡല്‍ഹിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം