Horti Wine Controversy:വീര്യം കുറഞ്ഞ വൈൻ; UDF സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഫയൽ എങ്ങനെ നീങ്ങി? അന്വേഷണം

Horti Wine Controversy:സംഭവത്തിൽ വകുപ്പ് മന്ത്രിയായ എം ലിജുവും മുഖ്യമന്ത്രി വി ഡി സതീശനോ അറിഞ്ഞിട്ടില്ല എന്നത് കഴിഞ്ഞ ദിവസം തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.വകുപ്പ് മന്ത്രി അറിയാതെ ഉത്തരവിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാറിനെ ചുമതലയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് നിയമോപദേശം തേടി....

Horti Wine Controversy:വീര്യം കുറഞ്ഞ വൈൻ; UDF സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഫയൽ എങ്ങനെ നീങ്ങി? അന്വേഷണം

Horti Wine Controversy

Published: 

19 Oct 2026 | 07:37 AM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കുറഞ്ഞ മദ്യം നൽകാനുള്ള ഹോർട്ടി വൈൻ വിവാദത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഫയൽ നീക്കം എങ്ങനെ ഉണ്ടായി എന്നതിൽ അന്വേഷണം ഉണ്ടാകും.പ്രസ്തുത എക്സൈസ് കമ്മീഷണർ ചുമതലയേറ്റ് രണ്ടു ദിവസത്തിൽ തന്നെ ഈ ഫയലിൽ എങ്ങനെ നടപടി ഉണ്ടായി എന്ന കാര്യത്തിലാണ് പ്രാഥമികമായ അന്വേഷണം നടത്തുക.

സംഭവത്തിൽ വകുപ്പ് മന്ത്രിയായ എം ലിജുവും മുഖ്യമന്ത്രി വി ഡി സതീശനോ അറിഞ്ഞിട്ടില്ല എന്നത് കഴിഞ്ഞ ദിവസം തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.വകുപ്പ് മന്ത്രി അറിയാതെ ഉത്തരവിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാറിനെ ചുമതലയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് നിയമോപദേശം തേടി സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ തീരുമാനം എടുക്കുന്നതിൽ മുഖ്യമന്ത്രിയും അതൃപ്തിയുള്ളതായാണ് സൂചന.

ALSO READ:എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്

അതേസമയം യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയ നീക്കങ്ങൾ വലിയ ചർച്ചകൾക്കും തിരികൊളുത്തിയിരിക്കുകയാണ്. ഷോപ്പിങ് മാളുകൾ, ബേക്കറികൾ തുടങ്ങിയവ വഴി ഹോർട്ടി വൈൻ വില്പന പുതിയ മദ്യ നയത്തിൽ ഉണ്ടാകില്ല എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ഇതിനായി അബ്കാരി നയത്തിൽ ഭേദഗതി വരുത്തുന്നതിനായി നിയമോപദേശം തേടിയതായാണ് റിപ്പോർട്ട്.

വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ അന്തിമമായ തീരുമാനം എടുക്കു. എക്സൈസ് മന്ത്രിയായ എം ലിജുവിനും ബേക്കറികളിലൂടെ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന സംഭവത്തിൽ എതിർപ്പുള്ളതായാണ് സൂചന. അതേസമയം വിഷയത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത് കൊണ്ട് മാത്രം ഉത്തരവാദിത്വങ്ങളിൽ നിന്നും പിന്മാറാൻ സാധിക്കില്ല എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ENGLISH SUMMARY

An investigation will be conducted into how the file concerning the ‘Horti Wine’ controversy—which sought to facilitate the sale of low-alcohol beverages through bakeries—was processed immediately after the new government assumed power. The preliminary inquiry will focus on how action was taken on this file just two days after the Excise Commissioner in question had assumed office.

Loading...
Unable to load recommendations.
Follow Us
കുക്കർ റബ്ബർ അയഞ്ഞോ? പുതിയത് വാങ്ങും മുൻപ് ഇതൊന്ന് ചെയ്യൂ
ഡിയോ 125 - കിടിലൻ ലുക്കും കൂടുതൽ പെർഫോമൻസും
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?