ഹോർട്ടി വൈൻ; ഉത്തരവ് മരവിപ്പിച്ചു ,തീരുമാനമെടുത്ത എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ തെറിച്ചു

ഹോർട്ടി വൈനുമായി ബന്ധപ്പെട്ട വിവാദ തീരുമാനത്തിന് പിന്നാലെ അബ്കാരി കാര്യങ്ങളുമായി ബന്ധപ്പെട്ട ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്ത് നിന്ന് സി.കെ അനിൽ കുമാറിനെ നീക്കി. പകരം സുഭാഷ് വി ആണ് പുതിയ അബ്കാരി ഡെപ്യുട്ടി കമ്മീഷണർ ആവുക. ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന് സ്ഥാന ചലനം ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം തന്നെ ബേക്കറി വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ്

ഹോർട്ടി വൈൻ; ഉത്തരവ് മരവിപ്പിച്ചു ,തീരുമാനമെടുത്ത എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ തെറിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

18 Oct 2026 | 06:50 PM

തിരുവനന്തപുരം: ഹോർട്ടി വൈനുമായി ബന്ധപ്പെട്ട വിവാദ തീരുമാനത്തിന് പിന്നാലെ അബ്കാരി കാര്യങ്ങളുമായി ബന്ധപ്പെട്ട ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്ത് നിന്ന് സി.കെ അനിൽ കുമാറിനെ നീക്കി. പകരം സുഭാഷ് വി ആണ് പുതിയ അബ്കാരി ഡെപ്യുട്ടി കമ്മീഷണർ ആവുക. ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന് സ്ഥാന ചലനം ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം തന്നെ ബേക്കറി വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് എക്സൈസ് വകുപ്പ് മരവിപ്പിക്കുകയും ചെയ്തു.

മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഫോർട്ടി വൈൻ വിൽപ്പന നടത്തുന്നതിനും വിലക്കുണ്ട്. നിലവിലെ സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്ന സാഹചര്യത്തിലാണ് ഉത്തരവും മരവിപ്പിക്കുന്നത് എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആയി അനിൽകുമാറിനെ നിയമിച്ചത്.

Also Read: എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്

അനിൽകുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് എക്സൈസ് കമ്മീഷണർ പുറത്തിറക്കിയത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവധി ദിനം ആയിരുന്നിട്ടും ഇന്നു തന്നെ അനിൽകുമാറിനെ നീക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

സർക്കാർ അറിയാതെ ആയിരുന്നു ഹോർട്ടി വൈൻ ബേക്കറികൾ വഴി വിൽക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാൽ ഇത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത നയപരമായ തീരുമാനമായിരുന്നു. പക്ഷേ പുതിയ സർക്കാരിന്റെ മദ്യനയം പുറത്തിറങ്ങുന്നതിനു മുമ്പ് തീരുമാനം സർക്കാർ അറിയാതെ നടപ്പിലാക്കിയതിൽ മുഖ്യമന്ത്രി വി ഡി സതീശനും എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിനും കടുത്ത അതൃപ്തിയാണ് ഉണ്ടായിരുന്നത്. അതിനെ തുടർന്നാണ് ഇപ്പോൾ കടുത്ത നടപടി വന്നിരിക്കുന്നത്. അനിൽ കുമാറിനെ ചുമതലയിൽ നിന്ന് നീക്കിയെങ്കിലും പകരം ചുമതല നൽകിയിട്ടില്ല.

English Summary

Following a controversial decision regarding ‘Horti Wine’, C.K. Anil Kumar has been removed from his position as the Excise Deputy Commissioner in charge of Abkari matters. Subhash V. will take over as the new Abkari Deputy Commissioner. This reassignment follows the decision to allow the sale of ‘Horti Wine’ through bakeries.

Loading...
Unable to load recommendations.
Follow Us
Related Stories
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്
Kerala Weather Update: തുലാവർഷത്തിൽ ഇടിവെട്ടി മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?