House Boat Fire : ആലപ്പുഴയിൽ തീപിടിത്തം; മൂന്ന് ഹൗസ് ബോട്ടുകൾ കത്തിച്ചാമ്പലായി

Pallathuruthy Houseboat Fire Accident : ആലപ്പുഴയിലെ പള്ളാത്തുരുത്തിയിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി 9 മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിചാമ്പലായി. പള്ളാത്തുരുത്തി തെക്ക് വള്ളുവങ്ങാട് പാടശേഖരത്തിന് അടുത്ത് ബോട്ടുകൾ കെട്ടിയിടുന്ന സ്ഥലത്തായിരുന്നു തീപിടിത്തം ഉണ്ടായത്. ഉടനെ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകൾ മാറ്റിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

House Boat Fire : ആലപ്പുഴയിൽ തീപിടിത്തം; മൂന്ന് ഹൗസ് ബോട്ടുകൾ കത്തിച്ചാമ്പലായി

പ്രതീകാത്മക ചിത്രം

Published: 

03 Sep 2026 | 06:45 AM

ആലപ്പുഴയിലെ പള്ളാത്തുരുത്തിയിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി 9 മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിചാമ്പലായി. പള്ളാത്തുരുത്തി തെക്ക് വള്ളുവങ്ങാട് പാടശേഖരത്തിന് അടുത്ത് ബോട്ടുകൾ കെട്ടിയിടുന്ന സ്ഥലത്തായിരുന്നു തീപിടിത്തം ഉണ്ടായത്. ഉടനെ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകൾ മാറ്റിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബോട്ടുകൾ കെട്ടിയതിനു ശേഷം ജോലിക്കാർ പുറത്തുപോയതിന് ശേഷമാണ് അപകടം ഉണ്ടായത്. അതുകൊണ്ട് ആളപായം ഇല്ല. ബോട്ടുകളിൽ പാചകത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിൽ നിന്നാണ് തീ പടർന്നത് എന്നാണ് കരുതുന്നത്. കത്തിയ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു വളരെ ദൂരേക്ക് പതിച്ചു.

പള്ളാത്തുരുത്തിയിലെ ലേക്സ് ആൻഡ് ലഗൂൺസ് എന്ന സ്ഥാപനത്തിന്റെതാണ് കത്തിയ വോട്ടുകൾ എന്നാണ് വിവരം. തീപിടിത്തത്തിന്റെ വിവരമറിഞ്ഞ് ഫയർ ഫോഴ്സിന്റെ രണ്ട് സ്പീഡ് ബോട്ടുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം നടത്തി. പോലീസും ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. ഏകദേശം പൂർണമായും തന്നെ മൂന്ന് ഹൗസ് ബോട്ടുകളും അപ്പോഴേക്കും കത്തി നശിച്ചിരുന്നു. ഫയർഫോഴ്സിന് റോഡ് മാർഗ്ഗം എത്താൻ കഴിയാത്ത സ്ഥലത്താണ് അപകടം ഉണ്ടായത്. പ്രദേശത്തേക്ക് കരമാർഗം ഉള്ള വഴി ആകട്ടെ ഇടുങ്ങിയതും വലിയ വളവുകളും ഉള്ളതാണ്.

Also Read : കറി ഉണ്ടാക്കിയില്ല; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല എന്ന് പോലീസ് അറിയിച്ചു. തീപിടിത്തം ഉണ്ടായതിന്റെ സമീപത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്. ഇവിടെ ഹൗസ് ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടതായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തടികൊണ്ടുള്ള ജോലികളും വെൽഡിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടന്നു വരികയായിരുന്നു. കുറച്ച് മാസങ്ങൾക്കു മുമ്പ് ഈ സ്ഥലത്തിന് കുറച്ച് അടുത്തായി രണ്ട് ഹൗസ് ബോട്ടുകളും കത്തിയിരുന്നു. പറവൂർ പുന്തിരം പാടശേഖരത്തിന് സമീപം ആയിരുന്നു അന്ന് അപകടമുണ്ടായത്.

ഹൗസ് ബോട്ടിൽ നിന്ന് വളരെ ദൂരത്തേക്ക് തെറിച്ചു വീണ ഗ്യാസ് ലിണ്ടറുകൾ വെള്ളത്തിൽ കിടന്നും ഏറെനേരം കത്തി എന്ന് ദൃക്സാക്ഷികൾ പറയുന്നു. തീ പിടിത്തത്തിന്റെ ചൂട് സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. വലിയ ആൾതാമസം ഇല്ലാത്ത മേഖല ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.

English Summary

A massive fire broke out at Pallathuruthy in Alappuzha. Three houseboats were reduced to ashes in the blaze, which occurred around 9 PM yesterday. The fire started at a mooring site near the Valluvangad paddy fields in Pallathuruthy South. A major disaster was averted as other nearby boats were immediately moved to safety.

Loading...
Unable to load recommendations.
Follow Us
Related Stories
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി തിരിച്ചെത്തിയപ്പോൾ സ്വീകരിച്ചില്ല; തിരുവനന്തപുരത്ത് കമ്പിപ്പാരകൊണ്ട് വീട് തകർത്ത് ഭാര്യ
Kerala Weather Update: തെളിവെയിലും, നേരിയ മഴയും; ഇന്നത്തെ കാലാവസ്ഥ ഒന്ന് അറിഞ്ഞുവച്ചോളു
കറി ഉണ്ടാക്കിയില്ല; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
Kochi Metro : എയർപോർട്ടിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടം ഭൂമിക്കടിയിലൂടെയോ? വിശദീകരണവുമായി KMRL
Indian Railway : ടിക്കറ്റുണ്ടായിട്ടും അർധരാത്രി യുവതിയെ ഇറക്കിവിട്ടു, അറസ്റ്റും ചെയ്തു; റെയിൽവേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
Khader Karippody : പോക്സോ കേസ്; യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്