Kerala Abhayakiranam Scheme: അഭയകിരണം പദ്ധതിയിലൂടെ 1,000 രൂപ നേടാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

How to Apply for Kerala Abhayakiranam Scheme: കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അഭയകിരണം പദ്ധതി. വിധവകൾക്ക് സുരക്ഷിതവും മികച്ചതുമായ ജീവിത സാഹചര്യം ഒരുക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിമാസം ആയിരം രൂപയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. അഭയകിരണം പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് അറിഞ്ഞാലോ....

Kerala Abhayakiranam Scheme: അഭയകിരണം പദ്ധതിയിലൂടെ 1,000 രൂപ നേടാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ...

പ്രതീകാത്മക ചിത്രം

Updated On: 

29 May 2026 | 01:02 PM

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കൈതാങ്ങുന്നതിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അത്തരത്തിൽ വിധവകൾക്കായി കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അഭയകിരണം പദ്ധതി. വിധവകൾക്ക് സുരക്ഷിതവും മികച്ചതുമായ ജീവിത സാഹചര്യം ഒരുക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിമാസം ആയിരം രൂപയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. അഭയകിരണം പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് അറിഞ്ഞാലോ….

അഭയകിരണം പദ്ധതി

നിരാലംബരായ വിധവകൾക്ക് സംരക്ഷണവും അഭയവും നൽകുകയും അടുത്ത ബന്ധുക്കൾക്ക് ആയിരം രൂപ സാമ്പത്തിക സഹായവും പദ്ധതിയിലൂടെ നൽകുന്നു. അപേക്ഷിക്കുന്ന വ്യക്തി കേരളത്തിൽ താമസിക്കുന്ന ആളായിരിക്കണം. അപേക്ഷിക്കുന്ന വ്യക്തിക്ക് അമ്പത് വയസിന് മുകളിൽ പ്രായം ഉണ്ടായിരിക്കണം.  കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ താഴെയായിരിക്കണം. അതുപോലെ ആ വ്യക്തിക്ക് സർവീസ് പെൻഷനോ കുടുംബ പെൻഷനോ ലഭിക്കരുത്. സാമൂഹിക നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ ഗുണഭോക്താവാകരുത്.

അപേക്ഷിക്കേണ്ട വിധം

  • ഓൺലൈനായും അല്ലാതെയും പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കാൻ ആദ്യം, www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘പൊതുജന പദ്ധതികൾ’ എന്ന വിഭാഗത്തിൽ ‘അപേക്ഷാ പോർട്ടൽ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘എങ്ങനെ അപേക്ഷിക്കാം’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത്, അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കേണ്ട രീതിയും പരിശോധിക്കുക.
  • അപേക്ഷകൾ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി സമർപ്പിക്കണം.
  • ഓഫ്ലൈനായി അപേക്ഷിക്കുന്നതിന്, പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, അപേക്ഷകൻ അടുത്തുള്ള ജില്ലാ സാമൂഹിക നീതി ഓഫീസ് സന്ദർശിച്ച് അപേക്ഷാ ഫോം വാങ്ങുക.
  • ശേഷം അപേക്ഷകൻ അപേക്ഷാ ഫോം  പൂരിപ്പിച്ച്, അനുബന്ധ രേഖകളുമായി ബന്ധപ്പെട്ട ജില്ലാ സാമൂഹിക നീതി ഓഫീസർമാർക്ക് സമർപ്പിക്കേണ്ടതാണ്.

ALSO READ: ശാരീരിക ബുദ്ധിമുട്ടുകളുള്ള അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം; എങ്ങനെ അപേക്ഷിക്കാം?

ആവശ്യമായ രേഖകൾ

  1. അറ്റസ്റ്റ് ചെയ്ത എസ്എസ്എൽസി ബുക്ക്/ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്
  2. ആധാർ കാർഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രായം തെളിയിക്കുന്ന രേഖ.
  3. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയുന്നില്ലെന്ന് കാണിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റിന്റേയോ റേഷൻ കാർഡിന്റെയോ ബിപിഎൽ സർട്ടിഫിക്കറ്റിന്റെയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കേണ്ടതാണ്.
  4. അപേക്ഷകൻ വിധവയാണെന്നും ബന്ധുവിന്റെ സംരക്ഷണത്തിലാണെന്നും കാണിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.
  5. പൂരിപ്പിച്ച അപേക്ഷാ ഫോം അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലാ സാമൂഹിക നീതി ഓഫീസർമാർക്ക് സമർപ്പിക്കണം.
  6. പാസ്‌പോർട്ട് സൈസ് ഫോട്ടോ
  7. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

English Summary:

Kerala government’s Abhayakiranam Scheme is a welfare initiative aimed at supporting destitute and homeless widows by providing them with a safer living environment. Under the scheme, close relatives who offer shelter and care to such widows receive monthly financial assistance of Rs. 1,000 from the government.

Follow Us
Related Stories
CM VD Satheesan: ജനങ്ങൾ ചിരിക്കുകയാണ്! സാമാന്യ ബുദ്ധിയുമില്ലേ?ED അന്വേഷണത്തിലെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി
Pinarayi Vijayan: പ്രധാന പദ്ധതികളൊക്കെ എവിടെപ്പോയി? സർക്കാരിന്റെ നയ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Kerala Rain Alert: അറബിക്കടലിൽ ചക്രവാതചുഴി, ഇനി വരുന്ന അഞ്ചു ദിവസം മഴതന്നെ… വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Lottery Result Today: ഒരു കോടിയുടെ സൗഭാഗ്യം നിങ്ങൾക്കോ? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്
Kerala Legislative Assembly Session 2026: ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട്, മൂന്ന് ദിവസം ആർത്തവ അവധി; നയപ്രഖ്യാപനം നടത്തി ഗവർണർ
Sree Padmanabhaswamy Temple: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച; അടിയന്തര യോ​ഗം ഇന്ന്
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു