കോട്ടയം കോടിമത പാലം ഒരാഴ്ചത്തേക്ക് അടയ്ക്കുന്നു! എംസി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
Traffic via Kodimatha Bridge to be diverted from tomorrow: എംസി റോഡിൽ കോട്ടയം കോടിമത വഴിയുള്ള വാഹനങ്ങൾക്ക് നാളെ മുതൽ നിയന്ത്രണം. കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജൂലൈ 2) മുതൽ ഒരാഴ്ചത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. എംസി റോഡിലെ പ്രധാന പാലമായതിനാൽ ഗതാഗത നിയന്ത്രണം നിരവധി വാഹനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. രാവിലെ 10 മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടയും.

Important Traffic Alert
കോട്ടയം: എംസി റോഡിൽ കോട്ടയം കോടിമത വഴിയുള്ള വാഹനങ്ങൾക്ക് നാളെ മുതൽ നിയന്ത്രണം. കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജൂലൈ 2) മുതൽ ഒരാഴ്ചത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. എംസി റോഡിലെ പ്രധാന പാലമായതിനാൽ ഗതാഗത നിയന്ത്രണം നിരവധി വാഹനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. രാവിലെ 10 മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടയുന്നതിനാൽ, വാഹനങ്ങൾ കടന്നുപോകേണ്ട ബദൽ പാതകൾ പോലീസ് ക്രമീകരിച്ചിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യേണ്ടവർ ബദൽ പാതകളെക്കുറിച്ച് മനസിലാക്കി മുൻകൂട്ടി യാത്ര പ്ലാൻ ചെയ്യണമെന്ന് കളക്ടർ അഭ്യർഥിച്ചു.
ഗതാഗത ക്രമീകരണം ഇങ്ങനെ
എറണാകുളത്തേക്ക് പോകാൻ: എംസി റോഡിലൂടെ തിരുവനന്തപുരം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപാസ് ജങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജങ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപാസ് വഴി ഏറ്റുമാനൂർ പട്ടിത്താനം എത്തി പോകണം.
Also Read: ആരുടെയൊക്കെയോ ഭാഗ്യം! ജിയോ ഇന്റർനെറ്റ് കട്ടാക്കി; റോഡിലെ എഐ ക്യാമറകൾ നോക്കുകുത്തി
തിരുവനന്തപുരം, ഇതരസംസ്ഥാന സർവീസുകൾ
എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജംക്‌ഷനിൽ നിന്നും ബൈപാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിൽ എത്തി യാത്ര തുടരണം. ഇതര സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ കോട്ടയം ടൗൺ ഒഴിവാക്കി മണർകാട്, ഏറ്റുമാനൂർ ഭാഗങ്ങളിൽ എത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
ബസുകൾ
ചങ്ങനാശേരി ഭാഗത്ത് നിന്നും കോട്ടയം ടൗൺ, മെഡിക്കൽ കോളജ്, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സിമന്റ് കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജങ്ഷനിൽ എത്തി പോകണം.
കോട്ടയം ടൗണിൽ നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജങ്ഷനിൽ എത്തി കൊല്ലാട്, നാൽകവല, കടുവാക്കുളം ജങ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകണം. സ്വകാര്യ വാഹനങ്ങൾ: ചങ്ങനാശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.
എമർജൻസി വാഹനങ്ങൾ
ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആമ്പുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയിൽ കടവ് ബൈപാസ് റോഡ് വഴി മനോരമ ജങ്ഷനിൽ എത്തി പോകേണ്ടതാണ്.
English Summary
Vehicles on the MC Road via Kottayam Kodimatha will be restricted from tomorrow. Traffic restrictions will be imposed for a week from tomorrow (July 2) as repairs are underway on the approach road of the Kodimatha Bridge. Since it is a major bridge on the MC Road, the traffic restrictions are likely to affect many vehicles. Traffic will be completely blocked from 10 am.