Kochi Assault News: കൊച്ചിയിൽ കത്തി മുനയിൽ ആൺ സുഹൃത്തിന് മുന്നിൽ 24 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

Kochi Gang Assault News:24കാരിയായ യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ചു എന്നാണ് സൂചന. ആൺ സുഹൃത്തിന്റെ മുന്നിൽവച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു സംഭവം. തുടർന്ന് രക്ഷപ്പെടുന്നതിനായി യുവതി കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് ഫയർ ഗോവണിയിലൂടെ പൂർണനഗ്നയായി ഇറങ്ങിയോടുകയായിരുന്നുവെന്നും റിപ്പോർട്ട്. സംഭവത്തിൽ മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.........

Kochi Assault News: കൊച്ചിയിൽ കത്തി മുനയിൽ ആൺ സുഹൃത്തിന് മുന്നിൽ 24 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

പ്രതീകാത്മക ചിത്രം

Published: 

08 May 2026 | 12:04 PM

എറണാകുളം: കൊച്ചിയിൽ നഗരത്തെ നടുക്കി കൂട്ട ബലാത്സംഗം. 24 കാരിയെ ആൺ സുഹൃത്തിന്റെ മുന്നിലിട്ട് മൂന്നു പേർ ചേർന്ന് പീഡിപ്പിച്ചു. കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞ ഒരു ബഹുനില കെട്ടിടത്തിന്റെ മുകളിൽ വച്ചാണ് സംഭവം നടന്നത്. സിറ്റിയിൽ ഒരു സ്വകാര്യ കമ്പനിയിൽ എച്ച് ആർ ആയി ജോലി ചെയ്തു വരികയായിരുന്നു യുവതി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യുവതി ആൺ സുഹൃത്തിനൊപ്പം ആളൊഴിഞ്ഞ ഈ കെട്ടിടത്തിന് മുകളിലേക്ക് കയറി അവിടെയിരുന്ന് സംസാരിക്കുകയായിരുന്നു.

അവിടെ സമീപത്തായി മദ്യപിക്കുകയായിരുന്നു ഈ പ്രതികൾ.കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് , കൊല്ലം സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ചു എന്നാണ് സൂചന. ആൺ സുഹൃത്തിന്റെ മുന്നിൽവച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു സംഭവം. തുടർന്ന് രക്ഷപ്പെടുന്നതിനായി യുവതി കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് ഫയർ ഗോവണിയിലൂടെ പൂർണനഗ്നയായി ഇറങ്ങിയോടുകയായിരുന്നു.

ALSO READ: തൃശ്ശൂരിൽ സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സഹോദരനിൽ നിന്ന് പണവും ഫോണും തട്ടി; യുവാവ് പിടിയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് പിന്നിലെ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടലിന്റെ പത്താംനിലയിൽ വെച്ചാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾ നടന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ ആയി ജോലി ചെയ്തു വരികയായിരുന്നു യുവതി.സുഹൃത്തിനൊപ്പം ഇവർ മുകളിലേക്ക് പോകുമ്പോൾ പ്രതികൾ സമീപത്തിരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു. തുടർന്ന് യുവതിയെ യുവാവിനെയും കണ്ട ഈ പ്രതികൾ ഇവരുടെ പിന്നാലെ പോവുകയും ആക്രമിക്കുകയും ചെയ്തു. ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും അതിക്രമിച്ച് പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടെ പ്രതികളെ തള്ളി മാറ്റി യുവതി ആൺ സുഹൃത്തിനൊപ്പം ഓടി സമീപത്തുള്ള ഒരു കടയിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നെന്നും റിപ്പോർട്ട്.

തൃശ്ശൂരിൽ സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സഹോദരനിൽ നിന്ന് പണവും ഫോണും തട്ടി

തൃശ്ശൂർ ജില്ലയിലെ ചേർപ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സഹോദരരിൽ നിന്നും പണവും ഫോണും തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. 26 വയസ്സുകാരനായ ഉനൈസിനെയാണ് പോലീസ് പിടികൂടിയത്. സഹോദരന്റെ വീഡിയോ കയ്യിലുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ യുവാവിൽ നിന്നും 61500 രൂപയും പതിനാറായിരം രൂപയുടെ ഫോണും തട്ടിയെടുത്തത്. 2025 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാനാർത്ഥിയായ പുതിയ വീട്ടിൽ പി എസ് ഫൈസലിന്റെ അശ്ലീല വീഡിയോ ഉണ്ടെന്ന് ആരോപിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. പലതവണയായിട്ടാണ് ഈ തുകയും ഫോണും എല്ലാം ഇയാൾ കയ്യടക്കിയത്.

ENGLISH SUMMARY

A 24-year-old woman was Assaulted by three men in front of her boyfriend In kochi. The incident took place on the top of an empty multi-storey building in Kochi city. The woman was working as an HR in a private company in the city. The incident took place on Tuesday. The woman went up to the top of this empty building with her boyfriend and sat there talking.

Follow Us
Related Stories
Kerala New CM: രഹസ്യങ്ങൾ പുറത്ത്, കെപിസിസി പ്രസിഡൻ്റിൻ്റെ പിന്തുണ സതീശനല്ല
Thrissur News: തൃശ്ശൂരിൽ സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സഹോദരനിൽ നിന്ന് പണവും ഫോണും തട്ടി; യുവാവ് പിടിയിൽ
VD Satheesan: വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍
Kerala CM Race: ആരാകും കേരളത്തിൻ്റെ മുഖ്യമന്ത്രി? എഐസിസി റിപ്പോർട്ട് ഇന്ന്: ഹൈക്കമാൻഡ് തീരുമാനം ഉടൻ
Kerala Rain Alert: ചക്രവാതചുഴിയും ന്യൂനമർദ്ദവം, പെരുമഴ തോരുന്നില്ല! ഈ ജില്ലകാർ കരുതിയിരിക്കുക; കാലാവസ്ഥ
Kerala CM Race : പട നയിച്ചവൻ ഭരിക്കട്ടെ; മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ പോര് തെരുവിലേക്ക്, സതീശനായി പ്രതിഷേധം, കെ.സിക്കായി പാലഭിഷേകം
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്