GPS-Based Toll Collection: ദേശീയപാതകളിൽ ഇനി ടോൾ ബൂത്തുകളില്ല; നിയമം കർശനമാക്കി, പുതിയ മാർ​ഗമിതാ

India to Replace Toll Booths with Free-Flow Toll Collection: പുതിയ ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിലൂടെ ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങളെ പിടികൂടാൻ കർശന നടപടികളാണ് ശുപാർശ ചെയ്തിരിക്കുന്നത്. ടോൾ അടയ്ക്കാതെ പോകുന്ന വാഹന ഉടമകൾക്ക് എസ്എംഎസ്, ഇ-മെയിൽ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ വഴി ഉടൻ തന്നെ ഇ-നോട്ടീസ് ലഭിക്കും. ടോൾ കുടിശ്ശിക വരുത്തിയാൽ യഥാർത്ഥ ടോൾ തുകയുടെ രണ്ടിരട്ടി പിഴയായി നൽകേണ്ടി വരും.

GPS-Based Toll Collection: ദേശീയപാതകളിൽ ഇനി ടോൾ ബൂത്തുകളില്ല; നിയമം കർശനമാക്കി, പുതിയ മാർ​ഗമിതാ

Toll Tax

Updated On: 

22 Mar 2026 | 02:00 PM

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിൽ യാത്ര സുഗമമാക്കുന്നതിനായി ടോൾ ബൂത്തുകൾ ഒഴിവാക്കി ഫ്രീ ഫ്ലോ തടസ്സരഹിത ടോൾ പിരിവ് സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ടോൾ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ടോൾ പ്ലാസകളിലെ കാത്തുനിൽപ്പും ഗതാഗതക്കുരുക്കും ഒഴിവാക്കി സമയം ലാഭിക്കുക എന്നതാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള ഈ നീക്കത്തിന്റെ ലക്ഷ്യം.

പുതിയ ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിലൂടെ ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങളെ പിടികൂടാൻ കർശന നടപടികളാണ് ശുപാർശ ചെയ്തിരിക്കുന്നത്. ടോൾ അടയ്ക്കാതെ പോകുന്ന വാഹന ഉടമകൾക്ക് എസ്എംഎസ്, ഇ-മെയിൽ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ വഴി ഉടൻ തന്നെ ഇ-നോട്ടീസ് ലഭിക്കും. ടോൾ കുടിശ്ശിക വരുത്തിയാൽ യഥാർത്ഥ ടോൾ തുകയുടെ രണ്ടിരട്ടി പിഴയായി നൽകേണ്ടി വരും.

നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ തുക അടയ്ക്കുന്നവർക്ക് പിഴ ഒഴിവാക്കി യഥാർത്ഥ ടോൾ നിരക്ക് മാത്രം നൽകിയാൽ മതിയാകും. വാഹനങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃത ‘വാഹൻ’ ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതോടെ കുടിശ്ശിക വരുത്തുന്നവരെ കണ്ടെത്തുന്നത് എളുപ്പമാകും.

എന്താണ് ‘ഫ്രീ ഫ്ലോ’ സംവിധാനം?

ദേശീയപാതകളിൽ ബാരിക്കേഡുകളോ ടോൾ ബൂത്തുകളോ ഇല്ലാതെ തന്നെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ടോൾ ഈടാക്കുന്ന രീതിയാണിത്. ഹൈ-സ്പീഡ് ഫാസ്‌ടാഗ് റീഡറുകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷൻ ക്യാമറകളും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഫാസ്‌ടാഗിൽ ബാലൻസ് ഇല്ലാത്തതോ സാങ്കേതിക തകരാറുകൾ മൂലമോ ടോൾ തുക കുറഞ്ഞില്ലെങ്കിൽ അത് ‘അൺപെയ്ഡ് ടോൾ’ ആയി കണക്കാക്കും.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ആണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Follow Us
കോളയും, പെപ്സിയുമൊക്കെ റോഡിൽ, ലോറി മറിഞ്ഞു
Viral Video: ആ ലംബോർഗിനിക്കായി തിരച്ചിൽ
കാറിൽ വന്നിടിച്ചു, അയാൾ ഒന്നും പറഞ്ഞില്ല, പക്ഷെ
അമ്മയ്‌ക്കൊപ്പം 'ഗുഡി പദ്വ' ആഘോഷിച്ച് സച്ചിന്‍