LDF: എൽഡിഎഫിന്റെ തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ള; കാരണങ്ങൾ കണ്ടെത്തി ഇന്റലിജൻസ്

Intelligence report on LDF's defeat in local elections: സിപിഎം ശക്തികേന്ദ്രങ്ങളിൽപോലും എൽഡിഎഫിന് തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. പന്തളത്ത് വിജയിക്കാൻ സാധിച്ചത് എൻഡിഎയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരായ വികാരം കൊണ്ട് മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

LDF: എൽഡിഎഫിന്റെ തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ള;  കാരണങ്ങൾ കണ്ടെത്തി ഇന്റലിജൻസ്

പ്രതീകാത്മക ചിത്രം

Published: 

23 Dec 2025 07:15 AM

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിക്ക് കാരണം ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വിവാദങ്ങൾ വോട്ടർമാരെ ഇടതുമുന്നണിയിൽ നിന്ന് അകറ്റി. സിപിഎം ശക്തികേന്ദ്രങ്ങളിൽപോലും എൽഡിഎഫിന് തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്.

കേസിൽ റിമാൻഡിൽ കഴിയുന്ന എ.പദ്‌മകുമാറിന്റെയും എൻ.വാസുവിന്റെയും പേരിൽ സിപിഎം നടപടിയെടുക്കാത്തത് അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന തോന്നലിന് കാരണമായി. കൂടാതെ, സ്ത്രീവോട്ടർമാരെയും അയ്യപ്പഭക്തരെയും ഇത് സ്വാധീനിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പന്തളത്ത് വിജയിക്കാൻ സാധിച്ചത് എൻഡിഎയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരായ വികാരം കൊണ്ട് മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമരം നടത്തിയത് ​ഗുണം ചെയ്തെങ്കിലും സമാന സംഭവത്തിൽ പ്രതിയായ വേടന് സംസ്ഥാന പുരസ്കരാം നൽകിയത് തിരിച്ചടിയായി.

കൂടാതെ, എഡിഎം കെ നവീൻബാബുവിന്റെ മരണവും ആര്യാ രാജേന്ദ്രന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിമർശനങ്ങളുമെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ട് കുറയാൻ കാരമായെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ
വയസ് 102, പാറക്കുട്ടിയമ്മ മലകയറി
അതിക്രൂരം, 25 ലക്ഷം നഷ്ടപരിഹാരം വേണം