Bengaluru-Kerala Special Train: ഓണം സ്പെഷ്യലോ? ബെംഗളൂരുവിൽ ഉള്ളവർക്ക് സന്തോഷവാർത്ത; സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി
Onam Special Bengaluru To Kerala Special Train: ഐടി നഗരമായ ബെംഗളൂരുവിൽ നിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്ന മലയാളികൾക്ക് ഇത് ഏറെ ഗുണകരമാകും. ടിക്കറ്റ് കിട്ടാതെ വലയുന്ന മലയാളി യാത്രക്കാർക്ക് കൈത്താങ്ങായി എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകളാണ് ഓഗസ്റ്റ് മാസം അവസാനം വരെ റെയിൽവേ നീട്ടിയിരിക്കുന്നത്.

Special Train
തിരുവനന്തപുരം: ഇത്തവണത്തെ ഓണത്തിരക്ക് മുൻകൂട്ടി കണ്ട് പരിഹാരവുമായി റെയിൽവേ. ഓണം കാലത്തെ തിരക്കും നിലവിലെ ടിക്കറ്റ് പ്രതിസന്ധിയും നേരിടാൻ ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്തയുമായിട്ടാണ് റെയിൽവേയുടെ പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഐടി നഗരമായ ബെംഗളൂരുവിൽ നിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്ന മലയാളികൾക്ക് ഇത് ഏറെ ഗുണകരമാകും. ടിക്കറ്റ് കിട്ടാതെ വലയുന്ന മലയാളി യാത്രക്കാർക്ക് കൈത്താങ്ങായി എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകളാണ് ഓഗസ്റ്റ് മാസം അവസാനം വരെ റെയിൽവേ നീട്ടിയിരിക്കുന്നത്.
സൗത്ത് വെസ്റ്റേൺ റെയിൽവേ പുറപ്പെടുവിച്ച പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ഓണം സീസണിലെ യാത്രാ ക്ലേശത്തിന് വലിയ തോതിൽ ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് ആശ്വാസമേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം പകുതിയോടെ തന്നെ ആരംഭിക്കുന്ന ഓണം തിരക്ക് മുന്നിൽക്കണ്ട് മാസങ്ങൾക്ക് മുൻപേ തന്നെ ട്രെയിനുകളിലെ ടിക്കറ്റുകൾ കഴിഞ്ഞ മാസം മുതൽ തന്നെ മിക്ക പ്രധാന ട്രെയിനുകളിലെയും ടിക്കറ്റുകൾ തീർന്നിരുന്നു. ടിക്കറ്റ് പ്രതിസന്ധി മൂലം നാട്ടിലേക്ക് വരാൻ മറ്റ് വഴികളില്ലാതെ ആശങ്കയിലായിരുന്ന ബെംഗളൂരു, ഹുബ്ബള്ളി മേഖലകളിലെ മലയാളികൾക്ക് ഈ സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി നീട്ടിയത് വലിയ ആശ്വാസമാണ് നൽകുക.
ALSO READ: ബെംഗളൂരു-മുംബൈ യാത്ര ഇനി 3 മണിക്കൂറില്‍; വന്ദേ ഭാരത് സ്ലീപ്പറെത്തി, യാത്രയ്ക്ക് തയാറായിക്കോളൂ
ഓണം പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വാരാന്ത്യങ്ങളിലെ തിരക്ക് പൂർണ്ണമായും ഒഴിവാക്കാൻ സ്പെഷ്യൽ ട്രെയിനുകൾ സഹായിക്കും. ഈ സർവീസുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് റിസർവേഷൻ ഐആർസിടിസി ആപ്പിലും കൗണ്ടറുകളിലും ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക.
നീട്ടിയ സ്പെഷ്യൽ സർവീസുകളുടെ വിശദമായ വിവരങ്ങൾ
ബെംഗളൂരു (SMVT) – തിരുവനന്തപുരം നോർത്ത് (മുമ്പ് കൊച്ചുവേളി) സർവീസുകൾ
06523 എന്ന എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ്: തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ ഓഗസ്റ്റ് 31 വരെയാണ് സർവീസ് നീട്ടിയിരിക്കുന്നത്.
06524 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ: ചൊവ്വാഴ്ചകളിലുള്ള ഈ മടക്ക സർവീസ് സെപ്റ്റംബർ ഒന്നാം തീയതി വരെ നീട്ടി ഉത്തരവിറക്കി.
06547 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ: ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ ഓഗസ്റ്റ് 26 വരെ നീട്ടിയതായി അറിയിച്ചു.
06548 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ: വ്യാഴാഴ്ചകളിൽ മാത്രമുള്ള ഈ സർവീസ് ഓഗസ്റ്റ് 27 വരെ നീട്ടിയിട്ടുണ്ട്.
06555 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ: വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ഈ പ്രത്യേക ട്രെയിൻ ഓഗസ്റ്റ് 28 വരെ സർവീസ് നടത്തും.
06556 തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ: ഞായറാഴ്ചകളിലുള്ള ഈ മടക്ക സർവീസ് ഓഗസ്റ്റ് 30 വരെ നീട്ടി നൽകി.
ഹുബ്ബള്ളി – കൊല്ലം സർവീസുകൾ
07313 ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ: ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ ഓഗസ്റ്റ് 30 വരെയാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
07314 കൊല്ലം – ഹുബ്ബള്ളി സ്പെഷ്യൽ: തിങ്കളാഴ്ചകളിൽ മടക്ക സർവീസ് നടത്തുന്ന ഈ ട്രെയിനിന്റെ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടിയതായും റെയിൽവേ അറിയിച്ചു.
റെയിൽവേയുടെ പോസ്റ്റ്
English Summary:
South Western Railway has notified the extension of 8 special train services connecting Hubballi, SMVT Bengaluru, Kollam and Thiruvananthapuram North, with existing timings, stoppages and composition retained through August–September 2026.