BEVCO Onam : മൂന്ന് ദിവസം കൊണ്ട് വിറ്റത് 279 കോടിയുടെ മദ്യം, ഓണക്കാലത്ത് റെക്കോർഡ് വിൽപന
Kerala BEVCO Onam Sale : ഇത്തവണത്തെ ഓണത്തിനും റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്തെ മദ്യ വില്പന കുതിക്കുകയാണ്. കഴിഞ്ഞവർഷത്തെ ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോൾ റെക്കോർഡ് വർദ്ധനവാണ് മദ്യ വില്പനയിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷത്തെ ഓണത്തിന് മുന്നോടിയായി ഉള്ള മൂന്നു ദിവസങ്ങളിൽ കേരളത്തിലെ ബെവ്‌കോ മദ്യ വില്പന ശാലകൾ വഴി വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യമാണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ഇത്തവണത്തെ ഓണത്തിനും റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്തെ മദ്യ വില്പന കുതിക്കുകയാണ്. കഴിഞ്ഞവർഷത്തെ ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോൾ റെക്കോർഡ് വർദ്ധനവാണ് മദ്യ വില്പനയിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷത്തെ ഓണത്തിന് മുന്നോടിയായി ഉള്ള മൂന്നു ദിവസങ്ങളിൽ കേരളത്തിലെ ബെവ്‌കോ മദ്യ വില്പന ശാലകൾ വഴി വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവർഷം ഇതേ സമയത്തെ കണക്ക് പരിശോധിക്കുമ്പോൾ 250.96 കോടി രൂപയുടെ മദ്യം ആയിരുന്നു ആ സമയത്ത് വിറ്റഴിച്ചത്. ഓഗസ്റ്റ് 22 ശനിയാഴ്ച മാത്രം 100 കോടിക്ക് മുകളിൽ രൂപയുടെ മദ്യ വില്പനയാണ് സംസ്ഥാനത്ത് ആകെ നടന്നത്. കൃത്യമായി നോക്കിയാൽ 102.28 കോടി രൂപയുടെ മദ്യം.
ഓഗസ്റ്റ് 21ന് 87.86 കോടി രൂപയുടെ വിൽപ്പനയും ഓഗസ്റ്റ് 23 ന് 88.98 കോടി രൂപയുടെ വില്പനയുമാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷത്തെ ഓണക്കാലത്ത് ഏകദേശം 900 കോടി രൂപയുടെ മദ്യ വില്പനയാണ് സംസ്ഥാനത്ത് ഉണ്ടായത്. നിലവിലെ സൂചനകൾ പ്രകാരം കഴിഞ്ഞവർഷത്തെ ഈ വില്പന കണക്കിനെ ഇത്തവണ മറികടക്കാനാണ് സാധ്യത.