Kerala CM Race: പ്രിയപ്പെട്ട കെസി സർ ഇപ്പോൾ ചെയ്യേണ്ടത് ഒറ്റ കാര്യം, ഒരു ചുവടു പിന്നിലേക്ക് വയ്ക്കൂ… വൈറൽ പോസ്റ്റുമായി യുവനടി
Actress Gopika Ramesh’s Post Asking KC Venugopal: മുഖ്യമന്ത്രി സ്ഥാനത്തിനായി കെസി വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗോപിക രമേശ് തന്റെ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകാത്തതിൽ അണികൾക്കിടയിൽ അമർഷമുണ്ട്.

Gopika, Kc Venugopal
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിച്ചെങ്കിലും, മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കെസി വേണുഗോപാൽ, വിഡി സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരുകൾ സജീവമായി ഉയർന്നു കേൾക്കുന്നതിനിടയിൽ, യുവനടി ഗോപിക രമേശ് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
ഒരു ചുവട് പിന്നോട്ട് വെക്കൂ : ഗോപികയുടെ പോസ്റ്റ്
മുഖ്യമന്ത്രി സ്ഥാനത്തിനായി കെസി വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗോപിക രമേശ് തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രിയപ്പെട്ട കെസി വേണുഗോപാൽ സാർ, നിങ്ങൾക്ക് ചെയ്യാൻ ഒരു കാര്യമേ ഇപ്പോഴുള്ളൂ. ഒരു ചുവട് പിന്നിലേക്ക് വെച്ച് ഓറ പോയിന്റുകൾ നേടൂ.” – ഗോപിക കുറിച്ചു. ‘വിസ്മയം’ എന്ന ഹാഷ്‌ടാഗും താരം ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
വിഡി സതീശനുള്ള പിന്തുണയോ?
കെസി വേണുഗോപാലിനോട് പിന്മാറാൻ ആവശ്യപ്പെട്ടതിലൂടെ വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹമാണ് ഗോപിക പ്രകടിപ്പിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ‘വിസ്മയം’ എന്ന ഹാഷ്‌ടാഗ് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സതീശൻ അനുകൂലികൾ വാദിക്കുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ സിനിമാ താരങ്ങൾ അഭിപ്രായം പറയുന്നത് പതിവാണെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പോര് മുറുകുന്നതിനിടെ വന്ന ഈ പോസ്റ്റ് കോൺഗ്രസ് വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്.
Also Read: Kerala CM Race: ആരാകും കേരളത്തിൻ്റെ മുഖ്യമന്ത്രി? എഐസിസി റിപ്പോർട്ട് ഇന്ന്: ഹൈക്കമാൻഡ് തീരുമാനം ഉടൻ
തെരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകാത്തതിൽ അണികൾക്കിടയിൽ അമർഷമുണ്ട്. ഹൈക്കമാൻഡ് പ്രതിനിധികൾ ഉടൻ തന്നെ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടുമെന്നാണ് സൂചന. കെസി വേണുഗോപാലിന്റെ ഡൽഹിയിലെ സ്വാധീനവും വിഡി സതീശന്റെ കേരളത്തിലെ ജനപ്രീതിയും തമ്മിലുള്ള പോരാട്ടമായി ഇത് മാറിയിരിക്കുകയാണ്.
കെപിസിസി പ്രസിഡൻ്റിൻ്റെ പിന്തുണ സതീശനല്ല
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനായി എഐസിസി നിരീക്ഷകർ നടത്തിയ രഹസ്യ തെളിവെടുപ്പിലെ വിവരങ്ങൾ പുറത്ത്. നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള പ്രമുഖർ കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
എംഎൽഎമാരുടെ പിന്തുണ ആർക്കൊക്കെയാണെന്ന് രേഖപ്പെടുത്തിയ കുറിപ്പുകളുമായി മുകുൾ വാസ്നിക് പുറത്തേക്ക് പോകുന്ന ചിത്രം ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ടതോടെയാണ് ചർച്ചകൾക്ക് പുതിയ വഴിത്തിരിവുണ്ടായത്. ഈ രേഖയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അഭിപ്രായത്തിന് നേരെ കെ.സി എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ഇത് കെ.സി. വേണുഗോപാലിനുള്ള പരസ്യമായ പിന്തുണയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
English Summary
Following UDF’s massive victory in the Kerala Assembly elections, actress Gopika Ramesh sparked a debate by asking CM hopeful KC Venugopal to step back and gain “aura points.” Her post is widely interpreted as support for VD Satheesan, as the political deadlock over the next Chief Minister continues.