Commodity Price: വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്; നേന്ത്രക്കായയ്ക്ക് ‘ഹാഫ് സെഞ്ച്വറി’

Kerala Commodity Price Today: കഴിഞ്ഞ മാസങ്ങളിൽ മികച്ച വരുമാനം നൽകിയ നാളികേര വിപണി കച്ചവടക്കാരെ കൈവിട്ട നിലയിലാണ്. അതേസമയം, നേന്ത്രക്കായ വില മുന്നേറുകയാണ്. അമ്പത് കടന്നാണ് നിലവിലെ വ്യാപാരം. വെളിച്ചെണ്ണ, പച്ചത്തേങ്ങ, നേന്ത്രക്കായ, ഏലം, കൊക്കോ മുതലായവുടെ നിരക്കുകൾ വിശദമായി അറിയാം.....

Commodity Price: വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്; നേന്ത്രക്കായയ്ക്ക് ഹാഫ് സെഞ്ച്വറി

പ്രതീകാത്മക ചിത്രം

Updated On: 

20 May 2026 | 09:05 AM

ഡിമാൻഡ് കുറഞ്ഞതും കാലാവസ്ഥ മാറ്റങ്ങളും വിപണിയിലെ വിവിധ ഇനങ്ങളുടെ വിലയിൽ വൻ ഇടിവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അടുക്കളയ്ക്ക് പുറത്താക്കിയ വെളിച്ചെണ്ണ നിലവിൽ ആശ്വാസ നിരക്കിലാണ്. എന്നാൽ പച്ചത്തേങ്ങ വിലയിലെ ഇടിവ് കച്ചവടക്കാരെ വലിയ രീതിയിൽ ഉലച്ചു.  കഴിഞ്ഞ മാസങ്ങളിൽ മികച്ച വരുമാനം നൽകിയ നാളികേര വിപണി കച്ചവടക്കാരെ കൈവിട്ട നിലയിലാണ്. അതേസമയം, നേന്ത്രക്കായ വില മുന്നേറുകയാണ്. അമ്പത് കടന്നാണ് നിലവിലെ വ്യാപാരം. വെളിച്ചെണ്ണ, പച്ചത്തേങ്ങ, നേന്ത്രക്കായ, ഏലം, കൊക്കോ മുതലായവുടെ നിരക്കുകൾ വിശദമായി അറിയാം…..

വെളിച്ചെണ്ണ ആശ്വാസ നിരക്കിൽ

കഴിഞ്ഞ വർഷം അഞ്ഞൂറ് രൂപ കടന്ന് മലയാളികളെ ഞെട്ടിച്ച വെളിച്ചെണ്ണ വില നിലവിൽ ആശ്വാസ നിരക്കിലാണ്. ലിറ്ററിന് 500 -550 രൂപയിൽ നിന്ന് മൂന്നൂറിലേക്ക് വില ഇടിഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണയോടൊപ്പം പച്ചതേങ്ങ, കൊപ്ര മുതലായവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. നിലവിൽ, പച്ചത്തേങ്ങയ്ക്ക് 40 – 45 രൂപ വരെയാണ് വിപണിയിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷം പകുതിയോടെ 80 – 85 വരെയായിരുന്നു വില. തുടർന്ന് 60 – 65 രൂപയിലേക്ക് വില ഇടിഞ്ഞു. എന്നാൽ മാസങ്ങൾക്കുള്ളിൽ വില വീണ്ടും താഴെയെത്തിയിരിക്കുകയാണ്.

അതേസമയം, പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞത് നാളികേര കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ മികച്ച വരുമാനം ഉറപ്പാക്കിയിരുന്ന നാളികേര വിപണി കർഷകരെ കൈവിട്ടിരിക്കുകയാണ്. കിലോയ്ക്ക് 180 മുതൽ 200 രൂപവരെ എത്തിയിരുന്ന കൊപ്ര വിലയിലും വൻ ഇടിവ് സംഭവിച്ചു. ഇതോടെ നാളികേര അധിഷ്ഠിത ഉത്പന്നങ്ങളിൽ നിന്നുള്ള വരുമാനവും കുറഞ്ഞു. കേരളത്തിൽ നിന്ന് വൻതോതിൽ പച്ചത്തേങ്ങ കയറ്റുമതി ചെയ്തിരുന്ന തമിഴ്നാട്  വ്യാപാരികൾ അതിന്റെ അളവ് കുറച്ചതാണ് തിരിച്ചടിയായത്.

ALSO READ: വാഹനമെടുത്ത് ഇറങ്ങല്ലേ! ഇന്ധനവില വീണ്ടും കൂട്ടി, നാല് ദിവസത്തിനിടെ രണ്ടാംതവണ

നേന്ത്രക്കായ ‘ഹാഫ് സെഞ്ച്വറി’യിൽ

നേന്ത്രക്കായ വില കൂടുന്നു. നിലവിൽ കിലോയ്ക്ക് അമ്പത് രൂപ നിരക്കിലാണ് വ്യാപാരം. ചില്ലറ വിപണിയിൽ വില ഇതിലും കൂടുതലാണ്. തമിഴ്നാട് നിന്നുള്ള കായ വരവ് കുറഞ്ഞതാണ് നിലവിൽ വില കൂടാൻ കാരണം. നല്ല നേന്ത്രക്കായയ്ക്ക് ക്ഷാമവുമുണ്ട്. സീസൺ അവസാനിക്കാറായതും കനത്ത കാറ്റിൽ വിളനാശം സംഭവിച്ചതും തിരിച്ചടിയായി.

ഇടത്തരം കായയാണ് മാർക്കറ്റിൽ എത്തുന്നത്. വയനാടൻ കായ വിളവെടുപ്പിന് പാകമായിട്ടുണ്ടെങ്കിലും വിപണിയിലേക്ക് എത്തിയിട്ടില്ല. തമിഴ്നാട്ടിൽ നിന്നുള്ള നേന്ത്രക്കായയുടെ വരവ് സാധാരണതോതിലാകുന്നത് വരെ വില ഉയരാനാണ് സാധ്യത. അതേസമയം, ചെറുപഴത്തിന് കിലോയ്ക്ക് 28 – 30 രൂപയാണ് മൊത്ത വില.

നിലംപതിച്ച് കൊക്കോയും ഏലവും

പ്രമുഖ കൊക്കോ ഉൽപാദന രാജ്യമായ ഐവറി കോസ്റ്റ് പുറത്തുവിട്ട കണക്കുകൾ ആഗോള വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്. സീസണിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഉൽപാദം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ വന്നതോടെ കൊക്കോ വില കുത്തനെ ഇടിഞ്ഞു. അഞ്ച് ദിവസത്തിനിടെ ടണ്ണിന് 1000 ഡോളർ ഇടിഞ്ഞ് 3767 ഡോളറിലേക്ക് താഴ്ന്നു. സംസ്ഥാനത്ത് കൊക്കോ വില നിലവിൽ മാറ്റമില്ലാതെ തുടരുകയാണ്. കൊക്കോ പരിപ്പ് കിലോയ്ക്ക് 310 രൂപയാണ് നിലവിലെ വില. ഇന്ത്യൻ ചോക്ലേറ്റ് നിർമാതാക്കൾ വില പുതുക്കിയിട്ടില്ല.

ആഭ്യന്തര – വിദേശ വ്യാപാരികൾ സജീവമായി താൽപര്യം കാണിക്കുന്നുണ്ടെങ്കിലും ഏലം വില ഉൽപാദകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. പെരുന്നാൾ സീസണിലെ ഡിമാൻഡ് മുന്നിൽകണ്ട് ആഭ്യന്തര ഇടപാടുകാർ ചരക്ക് ശേഖരിക്കുന്നുണ്ട്. മികച്ചയിനങ്ങൾക്ക് കിലോ 3313 രൂപ, ശരാശരി ഇനങ്ങൾക്ക് കിലോ 2417 രൂപ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

English Summary:

Coconut oil Price has come down from Rs 500-550 per liter to Rs 300. Along with coconut oil, the prices of raw coconut, copra, etc. have also come down. Currently, Raw coconut is fetching between Rs 40-45 in the market. Bananas are being sold at Rs 50 per kilo. The price in the retail market is even higher.

Follow Us
Related Stories
വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല
DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?