Wayanad Tunnel Construction: വയനാട് തുരങ്കപ്പാത നിർമാണം നിർത്തിവെച്ചു; കള്ളാടി ദുരന്തത്തിൽ സമഗ്ര അന്വേഷണം

Government Halts Wayanad Tunnel Construction: ദുരന്തരത്തിൽ സമഗ്രമായ അന്വേഷണമാണ് പ്രഖ്യാപിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ 50 ഇന മാർഗനിർദേശങ്ങൾ നിർമാണ കരാറേറ്റെടുത്ത കമ്പനി പാലിച്ചോയെന്ന കാര്യവും പ്രത്യേകം അന്വേഷിക്കുന്നതാണ്. ദുരന്തസ്ഥലത്തിനു തൊട്ടുമുകളിൽ ഉരുൾപൊട്ടലുണ്ടായെന്ന് പറയുന്നുണ്ട്. ഇതും അന്വേഷണപരിധിയിൽ പെടുത്തും. ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും ധനസഹായം നൽകും.

Wayanad Tunnel Construction: വയനാട് തുരങ്കപ്പാത നിർമാണം നിർത്തിവെച്ചു; കള്ളാടി ദുരന്തത്തിൽ സമഗ്ര അന്വേഷണം

കള്ളാടി മണ്ണിടിച്ചിൽ

Updated On: 

09 Jul 2026 | 06:29 AM

വയനാട്: മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണം താൽകാലികമായി നിർത്തിവെച്ചു. ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമാകും ഇനിയുള്ള നിർമാണം പുനരാരംഭിക്കുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട് സാങ്കേതികവും നിയമപരവുമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കള്ളാടി ദുരന്തത്തിൽ സമഗ്ര അന്വേഷണം

ദുരന്തരത്തിൽ സമഗ്രമായ അന്വേഷണമാണ് പ്രഖ്യാപിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ 50 ഇന മാർഗനിർദേശങ്ങൾ നിർമാണ കരാറേറ്റെടുത്ത കമ്പനി പാലിച്ചോയെന്ന കാര്യവും പ്രത്യേകം അന്വേഷിക്കുന്നതാണ്. ദുരന്തസ്ഥലത്തിനു തൊട്ടുമുകളിൽ ഉരുൾപൊട്ടലുണ്ടായെന്ന് പറയുന്നുണ്ട്. ഇതും അന്വേഷണപരിധിയിൽ പെടുത്തും.

അതേസമയം, അന്വേഷണ ഏജൻസി, സമയ പരിധി എന്നിവയുൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല എൻജിനിയറിങ് വിഭാഗം സാങ്കേതികകാര്യങ്ങൾ പരിശോധിക്കുന്നതാണ്.

ALSO READ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: കേസെടുത്ത് മേപ്പാടി പോലീസ്

ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ചികിത്സയിലാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്.

കള്ളാടി ദുരന്തം

മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്ന് പേരാണ് മരണപ്പെട്ടത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടു. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിലും ഇടിഞ്ഞുവീണിരുന്നു.

സംഭരിച്ച മണ്ണ് ഇടിഞ്ഞതല്ല, വനഭൂമിയിൽ ഉരുൾപൊട്ടിയത്?

എന്നാൽ, നിർമാണ ജോലികളുടെ ഭാഗമായി സംഭരിച്ച മണ്ണ് ഇടിഞ്ഞതല്ലെന്നും വനഭൂമിയിൽ ഉരുൾപൊട്ടിയതാണെന്നുമാണ് നിർമാണക്കരാർ ഏറ്റെടുത്ത ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും കൊങ്കൺ റെയിൽവേ അധികൃതരും വാദിക്കുന്നത്. ” നിർമാണ ഭൂമിയിലല്ല ഉരുൾപൊട്ടിയത്. തുരങ്കപാതാ നിർമാണത്തിന്റെ ഭാഗമായുള്ള സംരക്ഷണഭിത്തികൾ ഉള്ളതിനാലാണ് മണ്ണിടിച്ചിലിന്റെ ആഘാതം കുറഞ്ഞത്. പ്രവൃത്തിയുടെ ഭാഗമായി സംഭരിച്ച മണ്ണ് ടാർപോളിൻകൊണ്ടുമൂടി സുരക്ഷിതമാക്കിയതാണ്” എന്ന് നിർമാണ കമ്പനിയുടെ  ജനറൽ മാനേജർ സെബാസ്റ്റ്യനും കൊങ്കൺ റെയിൽവേ പ്രതിനിധിയും വ്യക്തമാക്കി.

English Summary:

Construction of the tunnel project in Wayanad has been temporarily suspended following the deadly landslide at the Kalladi worksite. The Kerala government ordered the halt to ensure worker safety and allow a detailed investigation into the cause of the disaster.

Follow Us
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
വയനാട് ബാണാസുരയില്‍ ട്രെക്കിങ് നടത്തിയാലോ? ഇവിടെ ഒരു നിയന്ത്രണവുമില്ല
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ