ബജറ്റിൽ പറഞ്ഞത് ചെയ്തു; റബറിന്റെ താങ്ങുവില 250 രൂപയാക്കി സംസ്ഥാന സർക്കാർ

Kerala government sets rubber support price at Rs 250: റബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കി. നേരത്തെ മുഖ്യമന്ത്രി വി.ഡി സതീശൻ ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ താങ്ങുവില 200-ൽ നിന്ന് 250 രൂപയാക്കി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.

ബജറ്റിൽ പറഞ്ഞത് ചെയ്തു; റബറിന്റെ താങ്ങുവില 250 രൂപയാക്കി സംസ്ഥാന സർക്കാർ

Kerala Government Sets Rubber Support Price At Rs 250

Updated On: 

20 Jul 2026 | 08:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തി സംസ്ഥാന സർക്കാർ. റബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ താങ്ങുവില 200-ൽ നിന്ന് 250 രൂപയാക്കി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവില ബാധകമാകും. ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവിലയും വർധിപ്പിക്കണമെന്ന് കർഷകരും റബർ ഉത്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

കർഷകരുടെ ആവശ്യം പരിഗണിച്ചാണ് ധനകാര്യ മന്ത്രികൂടിയായ വിഡി സതീശൻ ബജറ്റിൽ താങ്ങുവില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോൾ ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ റബർ കർഷകർക്ക് ചെറിയ ആശ്വാസം ലഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വിലയിടിവിൽ നിന്നും റബർ കർഷകരെ സഹായിക്കാനായി ആരംഭിച്ചിട്ടുള്ള റബർ പ്രൊഡക്ഷൻ ഇൻസെൻറീവ് സ്കീം പ്രകാരമുള്ള താങ്ങുവിലയാണ് 200 ൽ നിന്ന് 250 ആയി വർധിപ്പിച്ചിരിക്കുന്നത്.

Also Read: കാറിൽ നിന്ന് അ‌ടുക്കളയിലേക്ക്! എൽപിജിക്ക് പകരം എഥനോൾ അ‌ധിഷ്ഠിത പാചക ഇന്ധനം വരുന്നു

കേരളത്തിലെ ലക്ഷക്കണക്കിന് റബർ കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സർക്കാർ നടപ്പിലാക്കിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം. റബർ ബോർഡ് ദിവസേന പ്രഖ്യാപിക്കുന്ന വിപണി വില താങ്ങുവിലയായ 250-നേക്കാൾ താഴെയാകുമ്പോൾ, ആ വ്യത്യാസം സർക്കാർ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്‌സിഡിയായി നൽകുന്നു.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും മാറിയ തൊഴിൽ സാഹചര്യങ്ങളും കാരണം കേരളത്തിലെ റബർ കൃഷി ആകെ തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉത്പാദന ചെലവിന് അ‌നുസൃതമായ തുക വരുമാനത്തിൽ കിട്ടാത്തതുകൊണ്ട് നിരവധി പേർ ഇതിനകം റബർ കൃഷി ഉപേക്ഷിച്ചിട്ടുണ്ട്. റബർ വില കുത്തനെ ഇടിയുമ്പോൾ കർഷകർക്ക് ഉണ്ടാകുന്ന കനത്ത നഷ്ടം ഒരു പരിധി വരെ കുറയ്ക്കാൻ താങ്ങുവില സഹായിക്കും.

വളം, കൂലി, ടാപ്പിങ് ചെലവുകൾ വർദ്ധിച്ച സാഹചര്യത്തിൽ താങ്ങുവില 250 ആയി ഉയർത്തിയത് റബർ കൃഷി മേഖലയിൽ അ‌വശേഷിക്കുന്ന കർഷകർക്ക് വലിയ സഹായമാകും എന്ന് വിലയിരുത്തപ്പെടുന്നു. റബറിന് വിലയിടിവ് ഉണ്ടാകുന്നത് കാരണം പല കർഷകരും ടാപ്പിങ് നിർത്തുകയോ റബർ മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്തിരുന്നത് അ‌വസാനിപ്പിക്കാനും ഈ മേഖലയിൽ തുടരാൻ കർഷകരെ പ്രേരിപ്പിക്കാനും വർധിപ്പിച്ച താങ്ങുവിലയ്ക്ക് സാധിച്ചേക്കും.

അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങൾ കാരണം സ്വാഭാവിക റബർ വില അടിക്കടി ഇടിയാറുണ്ട്. ഇത്തരം സമയങ്ങളിൽ വിലസ്ഥിരത ഉറപ്പാക്കി കർഷകരെ സാമ്പത്തിക തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ താങ്ങുവില സഹായിക്കുന്നു. നിരവധി തൊഴിലാളികൾ ടാപ്പിങ് ജീവിതോപാധിയായി സ്വീകരിച്ചിട്ടുണ്ട്. റബർ കൃഷി നിലനിർത്താനും ഈ തൊഴിലാളികൾക്ക് കൃത്യമായി കൂലി ഉറപ്പാക്കാനും താങ്ങുവില കരുത്തുപകരും.

കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട് തുടങ്ങി കേരളത്തിലെ പ്രമുഖ ജില്ലകളിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ പ്രധാനമായും റബർ കൃഷിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കേരളത്തിലെ റബർ ഉൽപ്പാദനത്തിന്റെ 90 ശതമാനത്തിലധികവും വൻകിട തോട്ടങ്ങളിൽ നിന്നല്ല, മറിച്ച് ചെറുകിട-ഇടത്തരം കർഷകരിൽ നിന്നാണ് എന്നതും ശ്രദ്ധേയമാണ്.

റബർ കൃഷിക്ക് ഉണർവ് ലഭിക്കുന്നത് ഇതിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ടയർ നിർമ്മാണം, റബർ ബാൻഡ്, ഗ്ലൗസുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാറ്റുകൾ, പാദരക്ഷകൾ തുടങ്ങിയവ നിർമ്മിക്കുന്ന നിരവധി ചെറുകിട-ഇടത്തരം വ്യവസായ ശാലകൾക്കും നിലനിൽപ്പ് നൽകുന്നു. അ‌തിനാൽ റബറിന്റെ താങ്ങുവില ഉയർത്തിയ തീരുമാനം റബർ കർഷകരെ മാത്രമല്ല, ഈ അ‌നുബന്ധ മേഖലകൾക്കും പ്രതീക്ഷ പകരുന്നു.

English Summary

The state government has increased the support price of rubber to Rs 250 in the state. Chief Minister V.D. Satheesan had announced in the budget that the support price of rubber would be increased to Rs 250 per kg under the Rubber Production Incentive Scheme. Following this, the Finance Department has now issued an order increasing the support price from Rs 200 to Rs 250. The new support price will be applicable for bills issued from July 3, 2026.

Follow Us
സന്ധി വേദന ഒഴിവാക്കാൻ കഴിക്കേണ്ടുന്നവ
രാവിലെയുള്ള മൂക്കടപ്പ് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങള്‍?
വാഴപ്പഴം വളഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? പിന്നിലെ രഹസ്യമിതാ
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ