Kerala Liquor Price: കേരളത്തില്‍ മദ്യവില കുറഞ്ഞു; 50 രൂപ വരെ വിലയിടിവ്, ജനപ്രിയ ബ്രാന്‍ഡുകള്‍ പൊള്ളില്ല

Liquor Prices Drop in Kerala Popular Labels Now Cost Rs 10 to Rs 50 Less: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ പല ബ്രാന്‍ഡുകളുടെയും മദ്യം പ്രതീക്ഷിച്ചതുപോലുള്ള വില്‍പന നടക്കാതെ കെട്ടിക്കിടക്കുകയാണ്. ഈ ബ്രാന്‍ഡുകള്‍ വളരെ വേഗത്തില്‍ വിറ്റഴിഞ്ഞ് പോകുന്നതിനായാണ് നിലവില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് സൂചന. കൂടുതല്‍ വില്‍പന നടക്കുന്ന ബ്രാന്‍ഡുകളെയും വിലക്കുറവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Kerala Liquor Price: കേരളത്തില്‍ മദ്യവില കുറഞ്ഞു; 50 രൂപ വരെ വിലയിടിവ്, ജനപ്രിയ ബ്രാന്‍ഡുകള്‍ പൊള്ളില്ല

മദ്യവില്‍പനശാല

Published: 

12 May 2026 | 06:17 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വിലയിടിവ് വരുത്തിയിരിക്കുന്നത്. മലയാളികളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ വിലക്കുറച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. മദ്യം വിതരണം ചെയ്യുന്ന കമ്പനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ബെവ്‌കോയും വില കുറച്ചിരിക്കുന്നത്.

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ പല ബ്രാന്‍ഡുകളുടെയും മദ്യം പ്രതീക്ഷിച്ചതുപോലുള്ള വില്‍പന നടക്കാതെ കെട്ടിക്കിടക്കുകയാണ്. ഈ ബ്രാന്‍ഡുകള്‍ വളരെ വേഗത്തില്‍ വിറ്റഴിഞ്ഞ് പോകുന്നതിനായാണ് നിലവില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് സൂചന. കൂടുതല്‍ വില്‍പന നടക്കുന്ന ബ്രാന്‍ഡുകളെയും വിലക്കുറവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏതെല്ലാം ബ്രാന്‍ഡുകള്‍ക്ക് വില കുറഞ്ഞു

നൂറോളം മദ്യ ബ്രാന്‍ഡുകള്‍ക്കാണ് വില കുറഞ്ഞിരിക്കുന്നത്. ഓള്‍ഡ് പോര്‍ട്ട് റം ഉള്‍പ്പെടെ നൂറിലധികം ബ്രാന്‍ഡുകള്‍ക്ക് ഇതോടെ താങ്ങാനാകുന്ന നിരക്കായി. ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മങ്ക്, ലേമൗണ്ട് ഉള്‍പ്പെടെയുള്ള ജനകീയ ബ്രാന്‍ഡുകളും വില കുറഞ്ഞവയില്‍ ഉള്‍പ്പെടുന്നു. ഈ ബ്രാന്‍ഡുകളുടെ 500 മില്ലി ബോട്ടിലുകള്‍ക്ക് പത്ത് രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്.

ചില ബ്രാന്‍ഡുകളുടെ മദ്യത്തിന് 20 രൂപയും കുറച്ചിട്ടുണ്ട്. 30 രൂപ മുതല്‍ 50 രൂപ വരെ കുറച്ച ബ്രാന്‍ഡുകളും ധാരാളം. നിലവിലെ നിരക്ക് പ്രകാരം ഒരു ലിറ്റര്‍ കുപ്പികള്‍ക്ക് നല്‍കേണ്ടി വരുന്ന വില പരിശോധിക്കാം.

Also Read: Kerala Chief Minister Salary: ലക്ഷങ്ങളോ അതോ…കേരള മുഖ്യമന്ത്രിയുടെ ശമ്പളം എത്രയാണ്?

പുതുക്കിയ നിരക്കുകള്‍

  1. സതേണ്‍ ചോയ്‌സ് ബ്രാന്‍ഡി- 1,550 രൂപ
  2. ജിബി പ്രീമിയം ബ്രാന്‍ഡി- 780 രൂപ
  3. സതേണ്‍ ചോയ്‌സ് പ്രീമിയം ബ്രാന്‍ഡി- 1,920 രൂപ
  4. എസ്പിഐ ഗോള്‍ഡ് ഇന്ത്യന്‍ ബ്രാന്‍ഡി- 1,60 രൂപ
  5. എസ്പിഐ മെട്രോ സ്‌പെഷ്യല്‍ ലൈവ് ഇന്ത്യന്‍ ബ്രാന്‍ഡി- 1,060 രൂപ
  6. എസ്പിഐ എം ഗോള്‍ഡ് ലൈവ് ഇന്ത്യന്‍ ബ്രാന്‍ഡി- 1,060 രൂപ
  7. എസ്പിഐ എം ഗോള്‍ഡ് ലൈവ് ഇന്ത്യന്‍ ബ്രാന്‍ഡി (ഗോവ)- 1,360 രൂപ
  8. സിബി ചാരിസ് എന്‍ ബീവര്‍ ബ്രാന്‍ഡി- 1,380 രൂപ
  9. സിബി ചാരിസ് എന്‍ ബീവര്‍ വൈറ്റ് ബ്രാന്‍ഡി- 1,380 രൂപ
  10. സതേണ്‍ ചോയ്‌സ് വൈറ്റ് ബ്രാന്‍ഡി- 1,550 രൂപ
  11. സതേണ്‍ ചോയ്‌സ് പ്രീമിയം ലൈവ് ബ്രാന്‍ഡി- 1,920 രൂപ
  12. നിക്കോള്‍സ് ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ഫ്രഞ്ച് ബ്രാന്‍ഡി വിഎസ്ഒപി- 1,350 രൂപ
  13. നിക്കോള്‍സ് എക്‌സല്‍ റിസര്‍വ് ഫ്രഞ്ച് ബ്രാന്‍ഡി- 1,270 രൂപ
  14. എസ്പിഐ മെട്രോ സ്‌പെഷ്യല്‍ വിസ്‌കി- 1,060 രൂപ
  15. എസ്പിഐ എം ഗോള്‍ഡ് വോഡ്ക- 300 രൂപ
  16. എസ്പിഐ എം ഗോള്‍ഡ് ഓറഞ്ച് വോഡ്ക- 1,060 രൂപ
  17. സിബി ചാരിസ് എന്‍ ബീവര്‍ വോഡ്ക- 1,380 രൂപ
  18. സതേണ്‍ ചോയ്‌സ് ലൈവ് വോഡ്ക- 1,550 രൂപ
  19. സതേണ്‍ ചോയ്‌സ് പ്രീമിയം ഓറഞ്ച് വോഡ്ക- 1,920 രൂപ
  20. നിക്കോള്‍സ് വി വോഡ്ക പ്രീമിയം ഗ്രെയ്ന്‍- 1,290 രൂപ
  21. സതേണ്‍ ചോയ്‌സ് ഓറഞ്ച് വോഡ്ക- 1,550 രൂപ
  22. സതേണ്‍ ചോയ്‌സ് പ്രീമിയം വോഡ്ക- 1,920 രൂപ

തുടങ്ങിയവയാണ് പുതുക്കിയ നിരക്കുകള്‍. മെയ് 12 മുതല്‍ പുതിയ നിരക്കിലായിരിക്കും മദ്യ വില്‍പനയെന്ന് കേരള ബീവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ ഔട്ട്‌ലെറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുക്കിയ വിലവിവര പട്ടിക കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

English Summary

Liquor prices in Kerala have been reduced for several popular labels, with price cuts ranging from Rs 10 to Rs 50. The revised rates came into effect today across Bevco outlets in the state.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്