Kozhikode School Holiday : ഹാപ്പി അല്ലേ! നാളെ കോഴിക്കോട് നഗരത്തിലെ സ്കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി
Kozhikode City Region Schools Afternoon Section Holiday : കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഉച്ചയ്ക്ക് ശേഷം അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല

Representational Image
കോഴിക്കോട് : ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. നാളെ ഒക്ടോബർ 16-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനായി കർശന സുരക്ഷക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാം സ്കൂളുകൾക്കും പ്രൊഫഷൻൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മുൻകൂട്ടി പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കലക്ടർ അറിയിപ്പിൽ കൂട്ടിച്ചേർത്തു.
ALSO READ : Pooja Holidays 2026: ഒരാഴ്ച വീട്ടിലിരിക്കാം! പൂജവെപ്പ് മുതല് വിദ്യാരംഭം വരെ; 2026ലെ അവധി തീയതികള് അറിയാം
കോഴിക്കോട് ഇന്ന് നാളെയും ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണമേർപ്പെടുത്തും. വൈകിട്ട് നാല് മണി മുതലാണ് നിയന്ത്രണം. പ്രത്യേകിച്ച വിമാനത്താവളം മേഖലയിലാണ് കർശന നിയന്ത്രണമേർപ്പെടുത്തുന്നത്. രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷൻ, തൊണ്ടയാട് അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, പുഷ്പ ജങ്ഷൻ, ചാലപ്പുറം തുടങ്ങിയ റോഡുകളിലാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നഗരപരിധിയിൽ വാഹനങ്ങൾ പാർക്കിങ് അനുവദിക്കുന്നതല്ല. ഉപരാഷ്ട്രപതിയുടെ യാത്ര സമയത്ത് ഇതുവഴിയുള്ള ഗതാഗതവും തടയും.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകേണ്ടവർ മലാപ്പറമ്പ്, മെഡിക്കൽ കോളേജ, കുറ്റിക്കാട്ടൂർ, പെരുവയൽ, ഊർക്കടവ് പാലം, എടവണ്ണപ്പാറ, കൊണ്ടോട്ടി വഴി അല്ലെങ്കിൽ വെങ്ങോലി, ബിച്ച് റോഡ്,മീഞ്ചന്ത, രാമനാട്ടുകര, കാക്കഞ്ചേരി വഴിയിലൂടെ പോകണം. റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടവർ വെസ്റ്റ്ഹിൽ, ചുങ്കം, ഭട്ട് റോഡ് വഴിയോ ക്രിസ്ത്യൻ കോളേജ് വെസ്റ്റ്, ഗാന്ധി റോഡ് ജങ്ഷൻ വഴിയോ അല്ലെങ്കിൽ പന്നിയങ്കര, പുഷ്പ ജങ്ഷൻ, ഫ്രാൻസിസ് റോഡ് വഴിയോ പോകണം.
English Summary
All Educational Institutions In Kozhikode City Region Remain Closed On Tomorrow After Noon Section, On Behalf of Vice President CP Radhakrishnan Visit