Kerala Rain Alert: മൂടി കെട്ടിയ അന്തരീക്ഷം, ഇടി, മിന്നൽ മഴ… നാളത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ

Kerala Rain Update Tomorrow: വടക്കൻ കേരളത്തിലും മധ്യകേരളത്തിലെ തീരദേശ ജില്ലകളിലുമാണ് മഴ കൂടുതൽ പ്രകടമാകുക.

Kerala Rain Alert: മൂടി കെട്ടിയ അന്തരീക്ഷം, ഇടി, മിന്നൽ മഴ... നാളത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ

Rain Alert

Published: 

14 Mar 2026 | 06:50 PM

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ ക്രമേണ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള മഴ പ്രവചനം. ഫെബ്രുവരി 14-ന് പുറപ്പെടുവിച്ച പ്രവചനം അനുസരിച്ച്, മാർച്ച് 14 മുതൽ മാർച്ച് 18 വരെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലെ തീരദേശ ജില്ലകളിലുമാണ് മഴ കൂടുതൽ പ്രകടമാകുക.

ഇന്നും നാളെയും വടക്കൻ കേരളത്തിലെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലും, മധ്യകേരളത്തിൽ എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലും ​ഗ്രീൻ അലർട്ടുണ്ട്. ഇവിടെ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ നിലവിൽ മുന്നറിയിപ്പില്ല. തിങ്കളാഴ്ച മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കും.

വടക്കൻ കേരളത്തിലെ മുഴുവൻ ജില്ലകളിലും (കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) മധ്യകേരളത്തിലെ തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യത ഉണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ മഴ ലഭിക്കും.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴയുടെ വ്യാപ്തി വീണ്ടും വർദ്ധിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. നിലവിൽ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, അല്ലെങ്കിൽ റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?