Kerala Ration Updates: ജൂണിലെ റേഷൻ വാങ്ങിയോ? ഇനി മുതൽ ആ കാർഡിന് അധിക വിഹിതം ഇല്ല

Kerala Ration Distribution on June: ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

Kerala Ration Updates: ജൂണിലെ റേഷൻ വാങ്ങിയോ? ഇനി മുതൽ ആ കാർഡിന് അധിക വിഹിതം ഇല്ല

പ്രതീകാത്മക ചിത്രം

Updated On: 

03 Jun 2026 | 11:10 AM

സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ മാറ്റം വരുത്തി സർക്കാർ. ഇനി മുതൽ രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച് നൽകിയത് പല താലൂക്കുകളിലെ വിതരണത്തെ ബാധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജൂൺ മുതൽ മുൻകാലങ്ങളിലെ പോലെ തന്നെ ഒരു മാസത്തെ വിഹിതം മാത്രം നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.

പശ്ചിമേഷ്യൻ സംഘർഷും വിഷു ദിനവും മുൻനിർത്തിയാണ് സർക്കാർ രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് നൽകിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ റേഷൻ ഒരുമിച്ച് നൽകാനായിരുന്നു കേന്ദ്ര സർക്കാർ നിർദേശിച്ചത്. എന്നാൽ റേഷൻ കടകളുടെ സംഭരണശേഷി കുറവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിത് രണ്ടായി കുറയ്ക്കുകയായിരുന്നു.

അധിക വിഹിതം ഇല്ല

നീല കാർഡിന് നൽകിയിരുന്ന അധിക വിഹിതം അവസാനിപ്പിച്ചു. പതിവ് വിഹിതത്തിനുപുറമെ ഏപ്രിലിൽ രണ്ടുകിലോയും മെയിൽ മൂന്ന് കിലോയും അധിക വിഹിതം നീലക്കാർഡുടമകൾക്ക് നൽകിയിരുന്നു. ഇനിമുതൽ പതിവ് വിഹിതം മാത്രമേ ലഭിക്കുകയുള്ളൂ. അതായത്, നീലക്കാർഡിന് നാല് കിലോ അരിയായിരിക്കും ലഭിക്കുന്നത്. ആട്ട നൽകുന്നത് തുടരും.

ALSO READ: പഴയ ആളല്ല കേട്ടോ…മില്‍മയ്ക്ക് ഇന്ന് മുതല്‍ പുതിയ വില; പാലിനും തൈരിനും എത്ര രൂപ നല്‍കണമെന്ന് നോക്കൂ

ജൂൺ മാസത്തെ റേഷൻ വിതരണം

ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 2 മുതൽ ആരംഭിച്ചു. ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

അന്ത്യോദയ അന്ന യോജന (AAY): അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി മൂന്ന് പായ്ക്കറ്റ് ഏഴ് രൂപ നിരക്കിൽ ലഭിക്കും.

മുൻഗണന വിഭാഗം (PHH): ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്ന് നാല് കിലോ കുറച്ച്, അതിന് പകരം നാല് പായ്ക്കറ്റ് ആട്ട് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

പൊതുവിഭാഗം സബ്സിഡി(NPS): ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം(NPNS): നാല് കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം സ്ഥാപനം (NPI): കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

English Summary:

The additional allowance given to blue card holders has been discontinued. In addition to the regular allowance, an additional allowance of two kilos was given to blue card holders in April and three kilos in May. The distribution of ration for the month of June began on June 2.

Follow Us
പണം വരാന്‍ ഈ മാജിക് നമ്പര്‍ എഴുതി സൂക്ഷിക്കാം
വീട്ടിനുള്ളിലെ ഉറുമ്പുകളെ എങ്ങനെ തുരത്താം?
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം