Kerala Ration Distribution: ഒരു ലിറ്റർ മണ്ണെണ്ണ അധികം ലഭിക്കും, വേഗം റേഷൻ കടയിലോട്ട് വിട്ടോ…
Kerala Ration Update: ഏപ്രിൽ - ജൂൺ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകൾക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച്, ഇനിയും ലഭിക്കും. മുമ്പ്, മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ഏപ്രിൽ - ജൂൺ ക്വാർട്ടറിൽ നൽകുമെന്ന് പ്രഖ്യാപിച്ചത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ കൂടി വാങ്ങാൻ അവസരം. സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ് ഉടമകയ്ക്കും ഒരു ലിറ്റർ വീതം നൽകാൻ സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കി. ഇതിനനുസരിച്ച് ഇന്നലെ മുതൽ വിതരണം ആരംഭിച്ചു. ഈ മാസം മുപ്പതിന് മുമ്പ് റേഷൻ കടകളിൽ എത്തുന്നവർക്കാണ് സ്റ്റോക്കനുസരിച്ച് അധിക വിഹിതം നൽകുന്നത്.
ഏപ്രിൽ – ജൂൺ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകൾക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച്, ഇനിയും ലഭിക്കും. മുമ്പ്, മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ നൽകുമെന്ന് പ്രഖ്യാപിച്ചത്.
ALSO READ: ജൂൺ മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതൽ; 1080 കോടി രൂപ അനുവദിച്ചു
ജൂൺ മാസത്തെ റേഷൻ വിതരണം
ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 2 മുതലാണ് ആരംഭിച്ചത്. ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനോടൊപ്പം നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അധിക വിഹിതവും വാങ്ങാവുന്നതാണ്.
അന്ത്യോദയ അന്ന യോജന (AAY): അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി മൂന്ന് പായ്ക്കറ്റ് ഏഴ് രൂപ നിരക്കിൽ ലഭിക്കും.
മുൻഗണന വിഭാഗം (PHH): ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്ന് നാല് കിലോ കുറച്ച്, അതിന് പകരം നാല് പായ്ക്കറ്റ് ആട്ട് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
പൊതുവിഭാഗം സബ്സിഡി(NPS): ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം(NPNS): നാല് കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം സ്ഥാപനം (NPI): കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
English Summary:
Ration card holders in Kerala will be able to purchase an additional one litre of kerosene this month, irrespective of the category of their ration card. The Civil Supplies Commissioner has issued an order allowing the extra allocation, subject to the availability of stock at ration shops.