Kerala Ration Update: 6 ലിറ്റർ മണ്ണെണ്ണ ആർക്കൊക്കെ? സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിച്ചു

September Ration Distribution Begins: സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം ആരംഭിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്. മുൻ മാസങ്ങളിലെ പോലെ സെപ്റ്റംബർ മാസത്തിലും കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വാങ്ങാവുന്നതാണ്. PHH കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും.

Kerala Ration Update: 6 ലിറ്റർ മണ്ണെണ്ണ ആർക്കൊക്കെ? സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം

Published: 

03 Sep 2026 | 02:41 PM

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം ആരംഭിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ മാസത്തിലെ റേഷൻ വിതരണം കഴിഞ്ഞ മാസം 31ന് അവസാനിച്ചു. സെപ്റ്റംബർ 1,2 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരുന്നു. തുടർന്ന് ഇന്ന് മുതൽ സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ്.

മണ്ണെണ്ണ വിതരണം

മുൻ മാസങ്ങളിലെ പോലെ സെപ്റ്റംബർ മാസത്തിലും കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വാങ്ങാവുന്നതാണ്. 2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും.

സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം

അന്ത്യോ​ദയ അന്ന യോജന (AAY)

AAY കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

മുൻ​ഗണന വിഭാ​ഗം (PPH)

PHH കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.

ALSO READ: പിഎം കിസാൻ 24-ാം ഗഡു ലഭിച്ചില്ലേ? 2000 രൂപ കിട്ടാത്ത കർഷകർ ചെയ്യേണ്ടത്

പൊതുവിഭാ​ഗം സബ്സിഡി (NPS)

NPS കാർഡിലെ ഓരോ അം​ഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം (NPNS)

NPNS കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി, കിലോയ്ക്ക് 26ല രൂപ നിരക്കിൽ അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച് ലഭിക്കുന്നതാണ്. സ്റ്റോക്കിനനസുരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം സ്ഥാപനം (NPI)

NPI കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

English Summary:

Ration distribution for the month of September has begun. AAY cardholders will receive 30 kg of rice and 2 kg of wheat free of cost, along with 3 packets of atta at a rate of Rs 7.

Loading...
Unable to load recommendations.
Follow Us
Related Stories
KSRTC Sabarimala: പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചാർട്ടേഡ് ബസ് സൗകര്യം, വീട്ടിൽ എത്തി അയ്യപ്പ ഭക്തരെ കൊണ്ടുപോകും
നിർത്തിയിട്ട കാറിന്റെ മൂന്ന് ടയറുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ
മരുന്ന് കമ്പനി ഉടമകളെയോ, ഏജന്റ്മാരെയോ മന്ത്രിമാർ നേരിട്ട് കാണാറില്ല; കെ മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രിമാർ
12 ചെറുവള്ളി കുള്ളൻ പശുക്കൾ ചത്ത നിലയിൽ; മരണ കാരണം മിന്നലോ, വളമോ എന്നതിൽ സംശയം
പനിക്ക് മരുന്ന് വാങ്ങാൻ സർക്കാർ ആശുപത്രിയിൽ ചെന്നു; കിട്ടിയത് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്
MDMA: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി