Restriction For Tipper Lorry: സ്‌കൂൾ സമയങ്ങളിൽ ടിപ്പറുകൾക്ക് പൂട്ട്; ജില്ലകൾ തിരിച്ചുള്ള പുതിയ സമയക്രമം ഇതാ

Time Restriction For Tipper Lorry: സ്‌കൂൾ സമയങ്ങളിൽ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനുമായാണ് ഇത്തരത്തിൽ സമയക്രമം മാറ്റിയിരിക്കുന്നത്. വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് കടുത്ത നിയന്ത്രണം ബാധകമാകുക.  ഓരോ ജില്ലകളിലും വ്യത്യസ്ത സമയക്രമത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Restriction For Tipper Lorry: സ്‌കൂൾ സമയങ്ങളിൽ ടിപ്പറുകൾക്ക് പൂട്ട്; ജില്ലകൾ തിരിച്ചുള്ള പുതിയ സമയക്രമം ഇതാ

പ്രതീകാത്മക ചിത്രം

Updated On: 

01 Jun 2026 | 07:25 AM

തിരുവനന്തപുരം: വേനലവധിക്കാലത്തിന് വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കുമ്പോൾ, ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. സ്‌കൂൾ സമയങ്ങളിൽ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനുമായാണ് ഇത്തരത്തിൽ സമയക്രമം മാറ്റിയിരിക്കുന്നത്. വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് കടുത്ത നിയന്ത്രണം ബാധകമാകുക. ഓരോ ജില്ലകളിലും വ്യത്യസ്ത സമയക്രമത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് രാവിലെ എട്ട് മണി മുതൽ 10 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ 4:30 വരെയുമാണ് ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം നാല് മണി മുതൽ അഞ്ചുമണി വരെയുമാണ് നിയന്ത്രണം ഉണ്ടാവുക. കോഴിക്കോട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം 3:30 മുതൽ അഞ്ച് മണി വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ രാവിലെ എട്ടുമണി മുതൽ 10 മണി വരെയും വൈകുന്നേരം നാലുമണി മുതൽ ആറുമണി വരെയുമാണ് നിയന്ത്രണം.

ALSO READ: കളിച്ചിരികളിൽ നിന്ന് ക്ലാസ് മുറികളിലേക്ക്; വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

എല്ലാ ജില്ലകളിലെയും സമയക്രമം ഇങ്ങനെ

  • തിരുവനന്തപുരത്ത് രാവിലെ എട്ട് മണി മുതൽ 10 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ 4:30 വരെയും
  • കൊല്ലം ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 4:30 വരെയും
  • പത്തനംതിട്ട ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ 4:30 വരെയും ‌
  • ആലപ്പുഴ ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 5 മണി വരെയും
  • കോട്ടയം ജില്ലയിൽ രാവിലെ 8.30 മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 4:30 വരെയും
  • എറണാകുളത്ത് രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം നാല് മണി മുതൽ അഞ്ചുമണി വരെയും
  • തൃശൂർ ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 5 മണി വരെയും
  • പാലക്കാട് ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 5 മണി വരെയും
  • മലപ്പുറം ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 5 മണി വരെയും
  • കോഴിക്കോട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം 3:30 മുതൽ അഞ്ച് മണി വരെയും
  • വയനാട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം 3:30 മുതൽ അഞ്ച് മണി വരെയും
  • കണ്ണൂരിൽ രാവിലെ എട്ടുമണി മുതൽ 10 മണി വരെയും വൈകുന്നേരം നാലുമണി മുതൽ ആറുമണി വരെയും
  • കാസർകോട് ജില്ലയിൽ രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം നാലുമണി മുതൽ അഞ്ച് മണി വരെയും

എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English Summary:

Kerala MVD and Police have enforced a strict time ban on tipper lorries during peak school hours. Restrictions are implemented from today to protect students as schools reopen across Kerala for the 2026 academic year.

Follow Us
Related Stories
Milma Price Hike: പഴയ ആളല്ല കേട്ടോ…മില്‍മയ്ക്ക് ഇന്ന് മുതല്‍ പുതിയ വില; പാലിനും തൈരിനും എത്ര രൂപ നല്‍കണമെന്ന് നോക്കൂ
Kerala Weather Update: സ്കൂൾ തുറക്കുന്നത് തകർപ്പൻ മഴയോടെ; 9 ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്നത്തെ കാലാവസ്ഥ
Kerala Ministers Get District-Wise Portfolios: തിരുവനന്തപുരം സിപി ജോണിന്; കെഎം ഷാജിക്ക് കാസര്‍കോട്; മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല
Kerala Lottery Results: മെയ് മാസത്തിലെ അവസാന കോടീശ്വരൻ, ഭാഗ്യനമ്പർ ഇതാ… സമൃദ്ധി ലോട്ടറി ഫലം പുറത്ത്
Kerala Weather Update: പെരുമഴ വരുന്നു, മധ്യകേരളത്തിൽ ഓറഞ്ച് അലർട്ട്; കാലാവസ്ഥ പ്രവചനം ഇങ്ങനെ…
ED Raid: ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ 25 പേർ അറസ്റ്റിൽ; പിടിച്ചെടുത്ത രേഖകളിൽ വിശദ പരിശോധന
പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്?
ഐപിഎൽ നിയമങ്ങൾ പൊളിച്ചെഴുതാൻ സച്ചിൻ
അത്ഭുത ഇല! പല രോഗങ്ങൾക്ക് ഒറ്റ പരിഹാരം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു