എ.സി വച്ചാലും ഇനി പെൻഷൻ നിഷേധിക്കില്ല ? ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി
Government to Raise Social Security Pension to Rs 3000 and Remove Strict Norms: അനർഹരായ ചിലർ പെൻഷൻ വാങ്ങുന്നുണ്ട്. ഇവരെ ഒഴിവാക്കുന്നതിനും അർഹരായവരെ ഉൾപ്പെടുത്തുന്നതിനുമായി പ്രത്യേക സംവിധാനം കൊണ്ടുവരാൻ സർക്കർ ആലോചിക്കുന്നുണ്ട്. ഈ മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ 24-ാം തീയതി മുതൽ വിതരണം ചെയ്ത് തുടങ്ങും. പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്ന യു,ഡി.എഫിൻ്റെ വാഗ്ദാനം നടപ്പിലാക്കുന്നതിന് കാല താമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിലവിലെ പെൻഷൻ മാനദണ്ഡങ്ങളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും അർഹരായവർക്ക് ക്ഷേമ പെൻഷൻ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യു.ഡി.എഫ് വാഗ്ദനം എൽ.ഡി.എഫ് നൽകിയ വാഗ്ദാനം പോലെ ആയിരിക്കില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽ.ഡി.എഫ് സർക്കാരിൻ്റെ വഗ്ദാനം. ആദ്യ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് 1500 എന്നതിൽ നിന്നും 100 രൂപ കൂടി വർധിപ്പിച്ചത്. പിന്നീട് 2000 രൂപയാക്കി ഉയർത്തിയത് എൽ.ഡി.എഫ് സർക്കാരിൻ്റെ കാലാവധി അവസാനിക്കാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യു.ഡി.എഫ് വരുത്തില്ല.” മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Also Read: Sthree Suraksha Pension: സ്ത്രീ സുരക്ഷ പെന്‍ഷന്‍ സര്‍ക്കാര്‍ കൈവിട്ടു; തീരുമാനം ഉടന്‍ ഉണ്ടാകില്ല, കാത്തിരിപ്പ് നീളും
വീട്ടിൽ എ.സി വച്ചതിൻ്റെ പേരിൽ പെൻഷൻ നിഷേധിക്കുന്നതായി നിരന്തര പരാതികൾ ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള പരാതികളിൽ കൃത്യമായ പരിശോധനകൾ നടത്തും. അനർഹരായ ചിലർ പെൻഷൻ വാങ്ങുന്നുണ്ട്. ഇവരെ ഒഴിവാക്കുന്നതിനും അർഹരായവരെ ഉൾപ്പെടുത്തുന്നതിനുമായി പ്രത്യേക സംവിധാനം കൊണ്ടുവരാൻ സർക്കർ ആലോചിക്കുന്നുണ്ട്. ഈ മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ 24-ാം തീയതി മുതൽ വിതരണം ചെയ്ത് തുടങ്ങും. പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്നും ഈ പദ്ധതി തുടരുന്നതിനെ കുറിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
English Summary
Kerala Chief Minister V.D. Satheesan has assured that there will be no delay in fulfilling the UDF government’s promise to increase the monthly social welfare pension to Rs 3,000. He confirmed that all necessary steps will be taken to ensure the uninterrupted distribution of the pension. Additionally, the government plans to revise the eligibility criteria to eliminate restrictive anomalies—such as denying pensions to those who own an air-conditioner—ensuring that only deserving individuals receive the benefits.