Kerala Trawling Ban: ജൂൺ 9 മുതൽ കടലിൽ ‘ലോക്ക്ഡൗൺ’; വരുന്നു ട്രോളിങ് നിരോധനം, നിയന്ത്രണങ്ങൾ ഇങ്ങനെ

Kerala Trawling Ban Date 2026: ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ട്രോൾ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളും കടലിൽ ഇറക്കരുത്. നിയമം ലംഘിച്ച് കടലിൽ പോകുന്ന ബോട്ടുകൾക്കെതിരെ കടുത്ത നിയമനടപടികളും പിഴയും ഈടാക്കുന്നതാണ്.

Kerala Trawling Ban: ജൂൺ 9 മുതൽ കടലിൽ ലോക്ക്ഡൗൺ; വരുന്നു ട്രോളിങ് നിരോധനം, നിയന്ത്രണങ്ങൾ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

30 May 2026 | 08:47 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം (Kerala Trawling ban) നിലവിൽ വരും. ജൂലൈ 31 വരെയാണ് നിരോധനം നിലനിൽക്കുക. ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി മത്സ്യങ്ങളുടെ പ്രജനനസമയത്താണ് ഈ നിരോധനം ഏർപ്പെടുത്തുന്നത്. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വൻതോതിൽ മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി വലയിൽ കുടുങ്ങുകയും മത്സ്യകുഞ്ഞുങ്ങൾ ജനിക്കാതെ പോവുകയും ചെയ്യും. ഇത് തുടർന്നാൽ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനാലാണ്, ഈ സമയത്ത് ട്രോളിങ് നിരോധിക്കാനുള്ള തീരുമാനിക്കുന്നത്.

കടൽ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ (Breeding Season) മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുരക്ഷിതമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായാണ് സർക്കാർ എല്ലാ വർഷവും ട്രോളിങ് നിരോധനം നടപ്പിലാക്കുന്നത്. ഈ സമയത്ത് ട്രോൾ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളും കടലിൽ ഇറക്കരുത്.

ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ

ട്രോളിങ് നിരോധനത്തെ തുടർന്ന് തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സർക്കാർ പ്രത്യേക സൗജന്യ റേഷൻ വിതരണവും ക്ഷേമനിധി ബോർഡ് വഴിയുള്ള സാമ്പത്തിക സഹായങ്ങളും ഈ ദിവസങ്ങളിൽ ലഭ്യമാക്കാറുണ്ട്. ഇത്തവണയും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉടൻ പുറത്തുവിടുന്നതാണ്. വിപണിയിൽ ട്രോൾ ബോട്ടുകൾ കൊണ്ടുവരുന്ന മീനുകളുടെ ലഭ്യത ക്രമാതീതമായി കുറയുന്നതോടെ ട്രോളിങ് സമയത്ത് മീൻവില അല്പം കൂടാറുണ്ട്.

പ്രധാന നിയന്ത്രണങ്ങൾ എന്തെല്ലാം?

  • ട്രോൾ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളും ജൂൺ 9 അർദ്ധരാത്രി മുതൽ കടലിൽ ഇറങ്ങാൻ അനുവാദമുണ്ടാകില്ല.
  • കേരള തീരത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുൻപ് തന്നെ കേരള തീരം വിട്ടുപോകുകയാണ് പതിവ്.
  • നിരോധനം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ പ്രധാന ഫിഷിങ് ഹാർബറുകളുടെയും ലാൻഡിങ് സെന്ററുകളുടെയും പ്രവർത്തനം പൂർണ്ണമായും സ്തംഭിക്കും.
  • നിയമം ലംഘിച്ച് കടലിൽ പോകുന്ന ബോട്ടുകൾക്കെതിരെ കടുത്ത നിയമനടപടികളും പിഴയും ഈടാക്കുന്നതാണ്.

ഇളവുകൾ ആർക്കെല്ലാം

ട്രോളിങ് നിരോധനം യന്ത്രവൽകൃത ബോട്ടുകൾക്ക് മാത്രമാണ് സാധാരണയായി ബാധകമായിട്ടുള്ളത്. പരമ്പരാഗത മത്സ്യബന്ധന മേഖലയെ ഇതിൽ നിന്നും പൂർണമായും ഒഴിവാക്കുന്നതാണ് രീതി.

പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന ഇൻബോർഡ് വള്ളങ്ങൾക്കും ചെറുതോണികൾക്കും കടലിൽ പോകുന്നതിന് ഈ സമയത്ത് തടസ്സമില്ല.

പരമ്പരാഗത വള്ളങ്ങൾക്ക് അനുമതിയുണ്ടെങ്കിലും കടലിൽ ലൈറ്റ് ഫിഷിങ് നടത്തുന്നതിനോ മത്സ്യങ്ങൾക്ക് അപകടകരമായ രീതിയിൽ വലകൾ ഉപയോഗിക്കുന്നതിനോ അനുവാദമുണ്ടാകില്ല.

English Summary:

Minister for Fisheries V. E. Abdul Gafoor declared a ban on trawling off the coast of Kerala from June 9 to July 31st. The government said the ban would come into effect at midnight. Trawling ban to conserve increasingly finite marine resources to protect the livelihoods of lakhs of traditional fishers.

Follow Us
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു