Kerala Weather Update: വരും മണിക്കൂറുകൾ ഈ ജില്ലകൾക്ക് നിർണായകം! അലർട്ടുകളിൽ മാറ്റം, ജാഗ്രത നിർദേശം

Kerala Weather Update on June 30:ഇടത്തരം മഴയോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും ഉണ്ട് ഇന്നലെ മുതൽ ജൂലൈ രണ്ടുപേരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടുമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40...............

Kerala Weather Update: വരും മണിക്കൂറുകൾ ഈ ജില്ലകൾക്ക് നിർണായകം! അലർട്ടുകളിൽ മാറ്റം, ജാഗ്രത നിർദേശം

Kerala Rain Alert On June 30

Updated On: 

30 Jun 2026 | 03:12 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ മാത്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടത്തരം മഴയോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും ഉണ്ട് ഇന്നലെ മുതൽ ജൂലൈ രണ്ടുപേരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടുമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

അതേസമയം നാളെ ഒരു ജില്ലകളിലും ഓറഞ്ച് അലർട്ട് ഇല്ല. എന്നാൽ മറ്റു ചില ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അതായത് ജൂലൈ ഒന്നിന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,8 കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജൂലൈ രണ്ടിനും അലർട്ടുകൾ ഉണ്ട്. 6 ജില്ലകളിൽ ജൂലൈ രണ്ടാം തീയതി യെല്ലോ അലത്താണ്.

ALSO READ:ലോഡ്ഷെഡ്ഡിങ് ഒരു മണിക്കൂർ മുമ്പെങ്കിലും അറിയിക്കണം; കെഎസ്ഇബിയോട് റെഗുലേറ്ററി കമ്മീഷന്‍

തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര് കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂലൈ മൂന്നിനും അലർ ഉണ്ട്.. അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി എറണാകുളം കോഴിക്കോട് കണ്ണൂര് കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 m വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

പൊതുജനങ്ങൾ ഇനിയുള്ള ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക

  1. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.
  2. നദിക്കരകൾ അണക്കെട്ടുകൾ കീഴിൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതുണ്ട്.
  3. നിർബന്ധമായും ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനുവേണ്ടി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
  4. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

ENGLISH SUMMARY

Change in rain warning in the state. An orange alert has been issued for the next three hours in the districts of Kollam, Pathanamthitta, Alappuzha, Kottayam and Ernakulam in Kerala. The Central Meteorological Department has informed that there is a possibility of moderate rain along with strong winds with a speed of up to 50 kmph.

Follow Us
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
500 രൂപയുണ്ടോ കയ്യിൽ? ഈ സ്ഥലങ്ങൾ കണ്ടിട്ടുവരാം
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം